തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടിക്കെതിരായ തൻ്റെ തറഗുണ്ട പ്രയോഗത്തെ ന്യായീകരിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. കെപിസിസി പ്രസിഡന്‍റിന് ചേർന്ന ഭാഷ പ്രയോഗമാണ് കെ സുധാകരൻ്റേതെന്ന ഡിവൈഎഫ്ഐയുടെ വിമർശനം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ആയിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. മുൻ കെപിസിസി പ്രസിഡൻ്റുമാർ ഇതുപോലെ സംസാരിക്കാതിരുന്നത് അവർ ശിവൻകുട്ടിയെപ്പോലെ ഒരാളെ കണ്ടിട്ടില്ലാത്തതുകൊണ്ടാണെന്നും കെ സുധാകരൻ പറഞ്ഞു.
ശിവൻകുട്ടിയെ 'കാടുമന്ത്രി'യാക്കാം, ജലീൽ മോഹഭംഗം വന്ന ചെറുപ്പക്കാരൻ: കെ സുധാകരൻ - K SUDAKARAN AGAINST MINISTER K SIVANKUTTY news
ശിവൻകുട്ടിയെപ്പോലെ ഒരാളെ കണ്ടിട്ടില്ലാത്തതുകൊണ്ടാണ് മുൻ കെപിസിസി പ്രസിഡൻ്റുമാർ ഇതുപോലെ സംസാരിക്കാതിരുന്നതെന്ന് കെ സുധാകരൻ.
മുണ്ട് മടക്കികുത്തി ശിവൻകുട്ടി നിയമസഭയിൽ നടത്തിയ പ്രകടനം എല്ലാവരും കണ്ടതാണ്. അങ്ങനെ ഒരാളാണ് സംസ്ഥാനത്തിൻ്റെ വിദ്യാഭ്യാസമന്ത്രി. ശിവൻകുട്ടിയെ കാടുമന്ത്രി ആക്കാമായിരുന്നുവെന്നും കെ സുധാകരൻ പരിഹസിച്ചു. പാണക്കാട് തങ്ങൾക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയ കാര്യം ലീഗ് നോക്കിക്കൊള്ളും. കെ ടി ജലീൽ പലതും പറയുമെന്നും അദ്ദേഹം മോഹഭംഗം വന്ന ചെറുപ്പക്കാരൻ ആണെന്നും കെ സുധാകരൻ പരിഹസിച്ചു.
ALSO READ:സുധാകരൻ അഞ്ച് വര്‍ഷം തികച്ച് മന്ത്രിയാവാൻ കഴിയാത്ത ആള്‍: കെടി ജലീൽ