കേരളം

kerala

ETV Bharat / city

'ഭാവിയിലേക്കുള്ള പദ്ധതി'; ഡിപിആർ പുറത്തുവിട്ടത് നിർദേശങ്ങൾ സ്വീകരിക്കാൻ വേണ്ടിയെന്ന് ധനമന്ത്രി - k n balagopal on K rail DPR

ഡിപിആറിൽ എല്ലാവർക്കും നിർദേശങ്ങൾ നൽകാമെന്നും യുഡിഎഫും ബിജെപിയും കെ റെയിലിനെ എതിർക്കുന്ന നിലപാടിൽ നിന്നു പിന്നോട്ട് പോകുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി.

ഡിപിആർ പുറത്തുവിട്ടത് നിർദേശങ്ങൾ സ്വീകരിക്കാൻ വേണ്ടി  കെ റെയിലിൽ നിന്ന് പ്രതിപക്ഷം പിന്നോട്ടുപോകണം  കെ റെയിലിൽ കേരള ധനമന്ത്രിയുടെ പ്രതികരണം  കെ റെയിൽ ഡിപിആർ  K rail DPR  k n balagopal on K rail DPR  Expecting creative support from opposition on k rail
'ഭാവിയിലേക്കുള്ള പദ്ധതി'; ഡിപിആർ പുറത്തുവിട്ടത് നിർദേശങ്ങൾ സ്വീകരിക്കാൻ വേണ്ടിയെന്ന് ധനമന്ത്രി

By

Published : Jan 17, 2022, 11:40 AM IST

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുടെ ഡിപിആർ പുറത്ത് വിട്ടത് എല്ലാവരുടെയും നിർദേശങ്ങൾ സ്വീകരിക്കാൻ വേണ്ടിയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഡിപിആർ പ്രസിദ്ധികരിക്കുന്നില്ലയെന്നായിരുന്നു പരാതി. എല്ലാവർക്കും വിശദമായ പഠിക്കാനും ആശങ്കകൾ പരിഹരിക്കാനും പറ്റുമെന്നും മന്ത്രി പറഞ്ഞു. അതേസമയം പദ്ധതി ആദ്യം കണ്ണുമടച്ച് എതിർത്ത പ്രതിപക്ഷം ഇപ്പോൾ അങ്ങനെ വിമർശിക്കുന്നില്ല.

പ്രതിപക്ഷം സർഗാത്മാകമായ സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. യുഡിഎഫും ബിജെപിയും എതിർക്കുന്ന നിലപാടിൽ നിന്നു പിന്നോട്ട് പോകുമെന്നാണ് പ്രതിക്ഷിക്കുന്നതെന്നും ഭാവി തലമുറയക്ക് വേണ്ടിയുള്ള പദ്ധതിയാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

'ഭാവിയിലേക്കുള്ള പദ്ധതി'; ഡിപിആർ പുറത്തുവിട്ടത് നിർദേശങ്ങൾ സ്വീകരിക്കാൻ വേണ്ടിയെന്ന് ധനമന്ത്രി

READ MORE:പുറത്ത് വിട്ടത് തട്ടിക്കൂട്ട് ഡി.പി.ആർ, പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങൾക്ക് ഉത്തരമില്ല: വിഡി സതീശൻ

ABOUT THE AUTHOR

...view details