തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രാജിവയ്ക്കണമെന്ന് കെ മുരളീധരൻ എംപി. ധാർമികത ഒട്ടുമില്ലാത്ത പാർട്ടിയായി സിപിഎം മാറി.
പൊതുമുതൽ നശിപ്പിച്ച കേസിൽ കോടതിയിൽ കയ്യുംകെട്ടി നോക്കി നിൽക്കുമ്പോൾ മന്ത്രിക്ക് ധാര്‍മികതയൊന്നും ബാധകമല്ലേയെന്ന് മുരളീധരൻ ചോദിച്ചു.
ആന കരിമ്പിൻ തോട്ടത്തിൽ കയറുന്ന പോലെയായിരുന്നു നിയമസഭയിൽ അന്ന് നടന്നത്. ധാർമികതയുടെ പേരിൽ ശിവൻകുട്ടി മന്ത്രിസ്ഥാനം രാജി വയ്ക്കണം. അല്ലെങ്കിൽ ഭാവിയില്‍ നാണംകെട്ട് ഇറങ്ങിപ്പോകേണ്ടിവരുമെന്നും എംപി പറഞ്ഞു.