കേരളം

kerala

ETV Bharat / city

ഡിജിപി കൊള്ളക്കാരനെന്ന് കെ. മുരളീധരന്‍; സുരേന്ദ്രന്‍ വന്നാലും ബിജെപി രക്ഷപ്പെടില്ലെന്നും പരിഹാസം - സിഎജി റിപ്പോര്‍ട്ട്

കെ.സുരേന്ദ്രൻ പ്രസിഡന്‍റായത് കൊണ്ട് കേരളത്തിലെ ബിജെപി രക്ഷപ്പെടില്ലെന്ന് കെ.മുരളീധരൻ. പണ്ടേ ദുർബല അതിൻമേൽ ഗർഭിണി എന്ന നിലയിലാണ് ഇപ്പോൾ ബിജെപി എന്നും മുരളീധരൻ പരിഹസിച്ചു

k muralidharan aginst bjp  thiruvananthapuram news  k muralidharan  k surendran  കെ സുരേന്ദ്രന്‍  സിഎജി റിപ്പോര്‍ട്ട്  കെ മുരളീധരന്‍
ഡിജിപി കൊള്ളക്കാരനെന്ന് കെ. മുരളീധരന്‍; സുരേന്ദ്രന്‍ വന്നാലും ബിജെപി രക്ഷപ്പെടില്ലെന്നും പരിഹാസം

By

Published : Feb 15, 2020, 3:02 PM IST

തിരുവനന്തപുരം: വീരപ്പനെക്കാൾ വലിയ കൊള്ളക്കാരനാണ് ഡിജിപി ലോക്‌നാഥ് ബെഹ്റയെന്ന് കെ. മുരളീധരൻ എം.പി. വീരപ്പൻ തിരിച്ചു വന്നാൽ ബെഹ്റയ്ക്ക് മുന്നിൽ സ്രാഷ്ടാംഗം നമസ്കരിക്കുമായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. ബെഹ്റയെ എത്രയും വേഗം പാഴ്സൽ ചെയ്ത് അയച്ചില്ലെങ്കിൽ കേരളം മുഴുവൻ കൊള്ളയടിക്കും. ചീഫ് സെക്രട്ടറിക്ക് കാർ വാങ്ങിക്കൊടുക്കാൻ ഡിജിപി അന്നദാന പ്രഭുവാണോയെന്നും മുരളീധരൻ ചോദിച്ചു. സി.എ.ജി റിപ്പോർട്ടിലെ കണ്ടെത്തലുകളെക്കുറിച്ച് ഹൈക്കോടതി സിറ്റിങ് ജഡ്ജി അന്വേഷിക്കണം. സർക്കാർ ഇക്കാര്യത്തിൽ മെല്ലപ്പോക്ക് തുടർന്നാൽ യുഡിഎഫ് നിയമനടപടി സ്വീകരിക്കുമെന്നും മുരളീധരൻ പറഞ്ഞു.

ഡിജിപി കൊള്ളക്കാരനെന്ന് കെ. മുരളീധരന്‍; സുരേന്ദ്രന്‍ വന്നാലും ബിജെപി രക്ഷപ്പെടില്ലെന്നും പരിഹാസം

തദ്ദേശ തെരഞ്ഞെടുപ്പിൽ 2019 ലെ വോട്ടർ പട്ടിക ഉപയോഗിക്കണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ പോകാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിക്കണം. വാശി ഉപേക്ഷിച്ച് ഹൈക്കോടതി വിധിക്ക് കമ്മീഷൻ വഴങ്ങണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. സർക്കാരിന്‍റെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയും നീക്കങ്ങൾ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്നും മുരളീധരൻ ആരോപിച്ചു.

അതേസമയം കെ.സുരേന്ദ്രൻ പ്രസിഡന്‍റായത് കൊണ്ട് കേരളത്തിലെ ബിജെപി രക്ഷപ്പെടില്ലെന്നും കെ.മുരളീധരൻ പറഞ്ഞു. നരേന്ദ്ര മോദിയുടെ നല്ല കാലത്ത് ബിജെപി രക്ഷപ്പെട്ടിട്ടില്ല. ബിജെപിയിലെ ഉള്ളിയുടെ തൊലി അവർ തന്നെ പൊളിച്ചോളും. പണ്ടേ ദുർബല അതിൻമേൽ ഗർഭിണി എന്ന നിലയിലാണ് ഇപ്പോൾ ബിജെപി എന്നും മുരളീധരൻ പരിഹസിച്ചു.

ABOUT THE AUTHOR

...view details