തിരുവനന്തപുരം: സില്‍വര്‍ലൈനില്‍ ജനഹിതം എതിരാണെന്നും മുഖ്യമന്ത്രി തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നും കെ മുരളീധരന്‍. പദ്ധതി നടപ്പാക്കാന്‍ ഒരു കാരണവശാലും അനുവദിയ്ക്കില്ല. കിറ്റ് കണ്ടിട്ട് വോട്ട് ചെയ്‌തവര്‍ക്ക് സര്‍വേക്കുറ്റിയാണ് സര്‍ക്കാര്‍ സമ്മാനം നല്‍കിയതെന്നും മുരളീധരന്‍ പരിഹസിച്ചു.
സര്‍വേ കല്ലിടുന്നത് ഭൂമി ഏറ്റെടുക്കാന്‍ തന്നെയാണ്. സര്‍ക്കാരിന് എന്തിനാണ് വാശി? ഇവിടെ വിമോചന സമരത്തിന് ആരും ശ്രമിക്കുന്നില്ല. ദേശീയപാത വികസനം വേണ്ടെന്ന് ആരും പറഞ്ഞില്ല, അലൈന്‍മെന്‍റിലാണ് തര്‍ക്കമുണ്ടായത്. സര്‍ക്കാരിന്‍റെ വികസന പദ്ധതി കെ റെയില്‍ മാത്രമായി ഒതുങ്ങി. പ്രാദേശിക വികസനം നടക്കുന്നില്ല.