തിരുവനന്തപുരം:കെ.എസ്.ഇ.ബിയിൽ സിപിഎം അനുകൂല ഇടത് സംഘടനയായ കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷനുമായി ചർച്ച നടത്തണമോയെന്ന് ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്‌ണൻകുട്ടി. നിയമസഭ സബ്‌ജക്‌ട് കമ്മിറ്റിക്ക് ശേഷം സമരക്കാരുമായി ചർച്ച ഉണ്ടാകുമോയെന്ന് പറയാമെന്നും മന്ത്രി പറഞ്ഞു.
ഓഫിസേഴ്സ് അസോസിയേഷൻ സമരം: ചര്‍ച്ച നടത്തുന്നത് പരിഗണനയിലെന്ന് വൈദ്യുതി മന്ത്രി - ഓഫീസേഴ്‌സ് അസോസിയേഷനുമായി ചർച്ച നടത്തുന്ന കാര്യം ആലേചനയിലെന്ന് വൈദ്യുതമന്ത്രി
അതേസമയം സമരം നിരോധിച്ചുകൊണ്ടുള്ള ബോർഡ് ചെയർമാൻ്റെ ഉത്തരവ് ലംഘിച്ച് സമരക്കാർ ഇന്ന് വൈദ്യുതി ഭവൻ വളഞ്ഞു
കെഎസ്‌ഇബി തർക്കം; ഓഫീസേഴ്‌സ് അസോസിയേഷനുമായി ചർച്ച നടത്തുന്ന കാര്യം ആലേചനയിലെന്ന് വൈദ്യുത മന്ത്രി
അതിനിടെ സമരം നിരോധിച്ചുകൊണ്ടുള്ള ബോർഡ് ചെയർമാൻ്റെ ഉത്തരവ് ലംഘിച്ച് ഇന്ന് സമരക്കാർ വൈദ്യുതി ഭവൻ വളഞ്ഞു. സമരം ചെയ്‌താൽ സർവീസ് ചട്ട ലംഘനത്തിന് പ്രത്യേക നടപടി ഉണ്ടാകുമെന്ന ഉത്തരവ് ലംഘിച്ചാണ് ഓഫീസേഴ്‌സ് അസോസിയേഷൻ ഇന്ന് വൈദ്യുതി ഭവൻ്റെ കവാടങ്ങളിൽ നിലയുറപ്പിച്ചത്.
ALSO READ:കെഎസ്‌ഇബിയിലെ തർക്കം: ഓഫിസേഴ്‌സ് അസോസിയേഷന്‍റെ വൈദ്യുതി ഭവന്‍ വളയല്‍ സമരം തുടങ്ങി