കേരളം

kerala

ETV Bharat / city

ജയമോഹൻ തമ്പി കൊലപാതകം; പ്രതിയായ മകൻ റിമാൻഡിൽ

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ഫോർട്ട് പൊലീസ് അശ്വിനെ അറസ്റ്റ് ചെയ്തത്.

Jayamohan murder  accused son remanded  accused son remanded  ജയമോഹൻ കൊലപാതകം  തിരുവനന്തപുരം ഫോർട്ട് പൊലീസ്
ജയമോഹൻ കൊലപാതകം; പ്രതിയായ മകൻ റിമാൻഡിൽ

By

Published : Jun 10, 2020, 10:15 PM IST

തിരുവനന്തപുരം: മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം കെ.ജയമോഹൻ തമ്പിയുടെ കൊലപാതകത്തിൽ പ്രതിയായ മകൻ അശ്വിൻ റിമാൻഡിൽ. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ഫോർട്ട് പൊലീസ് അശ്വിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ അശ്വിൻ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ചയാണ് മണക്കാട് മുക്കോലയ്ക്കൽ ക്ഷേത്രത്തിനു സമീപത്തെ വീട്ടിലെ കിടപ്പുമുറിയിൽ ജയമോഹൻ തമ്പിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യം വാങ്ങുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് വിശദീകരണം.

ABOUT THE AUTHOR

...view details