തിരുവനന്തപുരം:പൊലീസിനെതിരെ വിമര്‍ശനവുമായി സിപിഐ മുഖപത്രം. വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിയിലേക്ക് പൊലീസ് അധപതിക്കാന്‍ അനുവദിക്കരുതെന്ന് ജനയുഗം മുഖപ്രസംഗത്തിലെ വിമർശനം. ഒറ്റപ്പെട്ട സംഭവങ്ങള്‍ വലിയ രാഷ്ട്രീയ വിവാദമാവുകയും ഇടതു സര്‍ക്കാരിന്‍റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നത് ഖേദകരമാണ്. ആലുവയിലെ നിയമ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ കുറിപ്പില്‍ സി.ഐ സുധീറിന്‍റെ പേര് സ്ഥാനം പിടിച്ചത് യാദൃശ്ചികമായി തള്ളിക്കളയാനാകില്ലെന്നും മുഖപത്രം വിമർശിക്കുന്നു.
Criticism against police:സമൂഹത്തില്‍ നിയമവാഴ്‌ച ഉറപ്പുവരുത്തേണ്ട പൊലീസ് സംവിധാനം വേലി വിളവ് തിന്നുന്ന സ്ഥിതിയിലേക്ക് അധപതിക്കാന്‍ അനുവദിച്ചുകൂടാ. മോന്‍സൺ മാവുങ്കല്‍ പ്രതിയായ പുരാവസ്ഥു തട്ടിപ്പ് കേസില്‍ ഉള്‍പ്പടെ പല സംഭവങ്ങളിലും പൊലീസ് ഉന്നതര്‍ സംശയത്തിന്‍റെ നിഴലിലാണ്. ഇത്തരം സംഭവങ്ങളും വിവാദങ്ങളും ആവര്‍ത്തിക്കുന്നത് നിയമവാഴ്‌ചയെ പറ്റിയും സുരക്ഷിതത്വത്തെ പറ്റിയും പൗര ജീവിതത്തില്‍ ആശങ്ക ഉണ്ടാക്കുന്നു.