തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ കരാറിന്‍റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഐ.ടി സെക്രട്ടറി രംഗത്ത്. ഐ.ടി സെക്രട്ടറി എന്ന നിലയിലുള്ള വിവേചനാധികാരം ഉപയോഗിച്ചാണ് താന്‍ കരാറില്‍ ഏര്‍പ്പെട്ടതെന്ന് എം. ശിവശങ്കര്‍ അവകാശപ്പെട്ടു.
സ്പ്രിംഗ്ലര്‍ കരാറിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.ടി സെക്രട്ടറി - സ്പ്രിംഗ്ലര്‍ കരാര്‍
പൊതുജനാഭിപ്രായം എതിരാണെങ്കില്‍ കരാറില്‍ നിന്ന് പിന്‍മാറാം. കരാര്‍ രേഖകളില്‍ ഒരു കൃത്രിമവും നടന്നിട്ടില്ലെന്നും എം. ശിവശങ്കര്‍ പറഞ്ഞു.
സ്പ്രിംഗ്ലര്‍ കരാറിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.ടി സെക്രട്ടറി
സേവനം സൗജന്യമാണെന്ന് ഉറപ്പുണ്ടായിരുന്നു. പര്‍ച്ചേസ് തീരുമാനം മാത്രമാണ് കരാറിലുള്ളത്. നിയമവകുപ്പുമായി ചര്‍ച്ച ചെയ്യണമെന്ന് തോന്നിയില്ല. നിയമവകുപ്പിന്‍റെ അംഗീകാരമില്ലാതെ കരാറില്‍ ഏര്‍പ്പെടാന്‍ ഐ.ടി വകുപ്പിന് അധികാരമുണ്ട്. പൊതുജനാഭിപ്രായം എതിരാണെങ്കില്‍ കരാറില്‍ നിന്ന് പിന്‍മാറാം. കരാര്‍ രേഖകളില്‍ ഒരു കൃത്രിമവും നടന്നിട്ടില്ല. തന്‍റെ നിലപാടുകള്‍ ശരിയല്ലെങ്കില്‍ പരിശോധിക്കപ്പെടട്ടെയെന്നും ശിവശങ്കര്‍ മാധ്യമങ്ങളോടു പറഞ്ഞു.