തിരുവനന്തപുരം: മലപ്പുറം എആർ നഗർ ബാങ്കിൽ വ്യാപക ക്രമക്കേടെന്ന് സർക്കാർ നിയമസഭയിൽ. ബാങ്കിൽ നിരവധി വ്യാജ അക്കൗണ്ടുകളുണ്ടെന്ന് സഹകരണമന്ത്രി വി.എൻ വാസവൻ അറിയിച്ചു. നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് വെളിപ്പെടുത്തൽ.
എആർ നഗർ സഹകരണ ബാങ്ക് മുൻ സെക്രട്ടറി വി.കെ ഹരികുമാറിനും വ്യാജ അക്കൗണ്ട് ഉണ്ടെന്ന് സഹകരണ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കെവൈസി മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല.