തിരുവനന്തപുരം: ശബരിമലയിൽ പാത്രം വാങ്ങിയതിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയും മുൻ ദേവസ്വം മന്ത്രി വി.എസ് ശിവകുമാറിന്‍റെ സഹോദരനുമായ വി.എസ് ജയകുമാർ വൻ അഴിമതി നടത്തിയെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. ജയകുമാർ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന 2013 മുതൽ 2015 വരെയുള്ള രണ്ടു വർഷക്കാലത്ത് ക്ഷേത്രത്തിലേക്ക് പാത്രങ്ങൾ വാങ്ങിയതിൽ 1.81 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് കമ്മീഷൻ കണ്ടെത്തി. പുതിയ പാത്രങ്ങൾ വാങ്ങിയതായി കാണിച്ച് വ്യാജബില്ലുകൾ ഹാജരാക്കിയാണ് അഴിമതി നടത്തിയത്.
ശബരിമലയിൽ പാത്രം വാങ്ങിയതിൽ വന്‍ അഴിമതി; വിഎസ് ജയകുമാറിനെതിരെ റിപ്പോര്‍ട്ട്
ജയകുമാർ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന 2013 മുതൽ 2015 വരെയുള്ള രണ്ടു വർഷക്കാലത്ത് ക്ഷേത്രത്തിലേക്ക് പാത്രങ്ങൾ വാങ്ങിയതിൽ 1.81 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് കമ്മീഷൻ കണ്ടെത്തി
ഇതിലൂടെ ജയകുമാർ അവിഹിത നേട്ടമുണ്ടാക്കിയെന്നും ബോർഡിന് നഷ്ടമുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. പാത്രങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട ഫയലുകൾ ഓഡിറ്റിന് ഹാജരാക്കാതെ നശിപ്പിച്ചതായും കമ്മീഷൻ കണ്ടെത്തി. നടപടി ക്രമങ്ങൾ പാലിക്കാതെ കരാറുകാർക്ക് പണം നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. അവിഹിതമായാണ് ജയകുമാർ ദേവസ്വം ബോർഡ് കമ്മീഷണർ സ്ഥാനം നേടിയതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറിയും ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്ന കാലത്തെ എട്ട് ആരോപണങ്ങളാണ് മുൻ വിജിലൻസ് ട്രിബ്യൂണൽ ചെറുന്നിയൂർ പി ശശിധരൻ നായർ അധ്യക്ഷനായ കമ്മീഷൻ അന്വേഷിച്ചത്. ആരോപണങ്ങളിൽ ഏഴും ശരിയാണെന്നും കമ്മീഷൻ കണ്ടെത്തി. അഴിമതി ആരോപണത്തെ തുടർന്ന് ജയകുമാറിനെ ദേവസ്വം ബോർഡ് നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.