തിരുവനന്തപുരം :മുപ്പതുവർഷം മുമ്പായിരുന്നു സിനിമയിലേക്കുള്ള ജിബിൻ ഗോപിനാഥിൻ്റെ ആദ്യ ഓഡിഷൻ. ചെറുവേഷങ്ങളിലൂടെ പിടിച്ചുകയറുന്നതിനിടെ മുപ്പത് സെക്കൻഡ് ദൈർഘ്യമുള്ള ഒരു പരസ്യമാണ് ജിബിൻ്റെ തലവര മാറ്റിയത്. ഫോൺപേയുടെ പരസ്യത്തിലെ ട്രാഫിക് പൊലീസുകാരനും ആ ചിരിയും ഹിറ്റായതോടെ ജിബിൻ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ പരസ്യത്തിലും സിനിമയിലും കൈ നിറയെ അവസരങ്ങൾ.
ഫോൺപേയുടെ 30 സെക്കന്‍ഡ് പരസ്യം തലവരമാറ്റി ; ജീവിതത്തിലും പൊലീസുകാരനായ ജിബിൻ ഗോപിനാഥിന് കൈനിറയെ സിനിമകള്‍ - Gibin Gopinath phonepe actor
മുപ്പത് സെക്കൻഡ് ദൈർഘ്യമുള്ള ഫോൺപേയുടെ പരസ്യത്തിൽ ട്രാഫിക് പോലീസുകാരനായി വേഷമിട്ട ജിബിൻ ഗോപിനാഥിന്‍റെ സിനിമാവിശേഷങ്ങൾ
ഫോൺപേയുടെ പരസ്യം തലവര മാറ്റിമറിച്ച കലാകാരൻ; വിശേഷങ്ങൾ പങ്കുവെച്ച് ജിബിൻ ഗോപിനാഥ്
ദുൽഖർ സൽമാനും സാമന്തയും അഭിനയിച്ച പരസ്യത്തിൽ ഇരുവരെയും നിയമലംഘനത്തിന് പിടികൂടി പിഴയടപ്പിക്കുന്ന ട്രാഫിക് പോലീസുകാരൻ ജിവിതത്തിലും പൊലീസുകാരനാണ്. ട്രാഫിക് ഡ്യൂട്ടിക്കിടെ ആളുകൾ തിരിച്ചറിയുന്നതിൻ്റെ സന്തോഷമാണിപ്പോൾ ജിബിന്. 20,000 ത്തോളം പേരിൽ നിന്നാണ് പരസ്യത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീടും പരസ്യങ്ങൾ ചെയ്‌തു. പുതിയ സിനിമകൾ റിലീസിന് തയ്യാറെടുക്കുന്നു. കടന്നുവന്ന കാലവും പ്രതീക്ഷകളും ഇടിവി ഭാരതുമായി പങ്കുവയ്ക്കുകയാണ് ജിബിൻ ഗോപിനാഥ്.
Last Updated : Jul 11, 2022, 6:25 PM IST