തിരുവനന്തപുരം: അന്താരാഷ്ട്ര ഡോക്യുമെൻ്ററി-ഹ്രസ്വചിത്ര മേളയുടെ സ്ക്രീനിങ് ഇന്ന് തുടങ്ങും. രാവിലെ 9.30 ന് ഏരീസ് പ്ലക്സിലെ ഓഡിറ്റോറിയം 1ൽ എയിൻ്റ് നോ ടൈം ഫോർ വുമൺ, ബ്ലൈൻഡ് അംബിഷൻ എന്ന ചിത്രമാണ് ആദ്യം പ്രദർശിപ്പിക്കുക. നാല് സ്ക്രീനുകളിലായി 13 ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും. വൈകിട്ട് 6ന് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും.
ബെയ്റൂത്ത് ഐ ഓഫ് ദ സ്റ്റോം ആണ് ഉദ്ഘാടന ചിത്രം. 19 വിഭാഗങ്ങളിലായി 220 സിനിമകളും വീഡിയോകളുമാണ് മേളയിൽ പ്രദർശിപ്പിക്കുക. വനിതകൾക്കും നവാഗതർക്കും കൂടുതൽ പ്രയോജനപ്പെടുന്ന സിനിമാനയം സർക്കാർ രൂപീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ ഐഡിഎസ്എഫ്എഫ്കെയുടെ ഡെലിഗേറ്റ് പാസ് വിതരണോദ്ഘാടനം നിർവഹിച്ചുകൊണ്ട് പറഞ്ഞു.