തിരുവനന്തപുരം: പൊലീസിനുള്ളില്‍ മൂന്നാംമുറ പ്രയോഗിക്കുന്നവരുടെ പട്ടിക ഉണ്ടാക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്റ നിര്‍ദേശം നല്‍കി. ലോക്കപ്പ് മര്‍ദനത്തിന് എതിരെ കര്‍ശന നടപടിയെടുക്കണമെന്ന മുഖ്യമന്ത്രിയുടെ താക്കീതിനെ തുടര്‍ന്നാണ് പട്ടിക തയാറാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എസ്‌പിമാരാകും പട്ടിക തയാറാക്കുക. കസ്റ്റഡി മര്‍ദനത്തിന്‍റേയും മരണത്തിന്‍റേയും പേരില്‍ പൊലീസ് നിരന്തരം വിമര്‍ശനത്തിന് വിധേയമാകുന്ന സാഹചര്യത്തിലാണ് നടപടി.
പൊലീസിനുള്ളില്‍ മൂന്നാം മുറ പ്രയോഗിക്കുന്നവരെ കണ്ടെത്താന്‍ നിര്‍ദേശം - കസ്റ്റഡി മര്‍ദ്ദനം
മൂന്നാം മുറയില്‍ കുപ്രസിദ്ധരായ പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കി അവരെ നിരീക്ഷിക്കും.
മൂന്നാം മുറയില്‍ കുപ്രസിദ്ധരായ പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കി അവരെ നിരീക്ഷിക്കും. ഇത്തരക്കാര്‍ ലോക്കല്‍ സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ അക്കാര്യം അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. സ്റ്റേഷനിനുള്ളിലോ പുറത്തോ മൂന്നാം മുറ പ്രയോഗിച്ചതായി തെളിഞ്ഞാല്‍ നിയമപരമായും വകുപ്പ് തലത്തിലും ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കമെന്ന് ഡിജിപി മുന്നറിയിപ്പ് നല്‍കി. കസ്റ്റഡി മരണങ്ങളുടെ പേരില്‍ ആഭ്യന്തര വകുപ്പിന് നേരെ രൂക്ഷമായ വിമര്‍ശനമാണ് ഉണ്ടാകുന്നത്. ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതും മൂന്നാം മുറക്കെതിരെ ശക്തമായ താക്കീത് നല്‍കിയതും. സംസ്ഥാനത്ത് ആദ്യമായാണ് മൂന്നാം മുറ പ്രയോഗിക്കുന്ന പൊലീസുകാരുടെ പട്ടിക തയ്യാറാക്കുന്നത്.