വട്ടിയൂര്‍ക്കാവ് വികസനം; അടുത്ത മാസം തുടക്കമെന്ന് വികെ പ്രശാന്ത് എംഎല്‍എ - v.k.prasanth
റോഡ് വികസനത്തിന്‍റെ ഭാഗമായി അതിർത്തി കല്ല് സ്ഥാപിക്കുന്നതുൾപ്പടെയുള്ള ജോലികൾ മാർച്ച് നാലിന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ നിർവ്വഹിക്കും. വട്ടിയൂർക്കാവിലെ വ്യാപാരികളെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും പ്രശാന്ത് പറഞ്ഞു
തിരുവനന്തപുരം: വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം യാഥാർഥ്യമാകുന്നു. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് അടുത്ത മാസം തുടക്കമാകുമെന്ന് എം.എൽ.എ വി.കെ പ്രശാന്ത് പറഞ്ഞു. റോഡ് വികസനത്തിന്‍റെ ഭാഗമായി അതിർത്തി കല്ല് സ്ഥാപിക്കുന്നതുൾപ്പടെയുള്ള ജോലികൾ മാർച്ച് നാലിന് മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. വട്ടിയൂർക്കാവിലെ വ്യാപാരികളെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും പ്രശാന്ത് പറഞ്ഞു. ഇവർക്കായി വ്യാപാര സമുച്ചയം ഉൾപ്പടെ നിർമിക്കുന്നതിനുള്ള സ്ഥലമേറ്റെടുപ്പ് ഉടൻ ആരംഭിക്കും. തിരുവനന്തപുരം വികസന അതോറിറ്റിയുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതെന്നും എം.എൽ.എ പറഞ്ഞു.