തിരുവനന്തപുരം: ജോലി നഷ്ടപ്പെട്ട് മടങ്ങി വരുന്ന പ്രവാസികൾക്ക് സഹായവുമായി വ്യവസായ വകുപ്പ്. മടങ്ങിയെത്തുന്നവരുടെ താൽപര്യങ്ങൾ പഠിച്ച് സഹായം നൽകാനാണ് പദ്ധതി. ഇതിനായി മടങ്ങിയെത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ വ്യവസായ വകുപ്പ് വെബ് പോർട്ടൽ ആരംഭിച്ചു. www.industry.kerala.gov.in എന്ന പോർട്ടലിലൂടെ പ്രവാസികള്‍ക്ക് രജിസ്റ്റർ ചെയ്യാം. വ്യവസായ മന്ത്രി ഇ.പി ജയരാജൻ പോർട്ടലിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.
മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങായി വ്യവസായ വകുപ്പ്
www.industry.kerala.gov.in എന്ന പോർട്ടലിലൂടെ പ്രവാസികള്‍ക്ക് തങ്ങളുടെ പേര് രജിസ്റ്റർ ചെയ്യാം. പ്രവാസികളുടെ താല്‍പര്യം പഠിച്ച് വേണ്ട സഹായം സര്‍ക്കാര്‍ നല്‍കും.
ഓരോ പ്രാവാസിക്കും അവരെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ പോർട്ടലിൽ നൽകാനാകും. അടിസ്ഥാന വിവരങ്ങളോടൊപ്പം താൽപര്യമുള്ള മേഖലയും അതിനെ സംബന്ധിച്ച മറ്റ് വിവരങ്ങളും രേഖപ്പെടുത്താം. വ്യവസായിക, കൃഷി ആവശ്യങ്ങൾക്ക് വാടകയ്ക്കോ പാട്ടത്തിന് നൽകാൻ സ്വന്തമായി സ്ഥലം ,കെട്ടിടം എന്നിവ ഉള്ളവർക്കും വിവരങ്ങൾ പോർട്ടലിൽ നൽകാം. പുതിയ ആശയങ്ങൾ ഉള്ളവർക്കും പോർട്ടലിലൂടെ അറിയിക്കാം. സംരംഭങ്ങൾ തുടങ്ങാൻ താൽപര്യമുള്ളർക്ക് തദ്ദേശ താലൂക്കളിലെ വ്യവസായ വികസന ഓഫിസർ വഴി സഹായം നൽകും. പ്രോജക്റ്റ് റിപ്പോർട്ട് തയാറാക്കൽ മുതൽ സംരംഭം യാഥർഥ്യമാകുന്നതുവരെ ഉദ്യോഗസ്ഥർ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.