തിരുവനന്തപുരം: കൊവിഡ് കാരണം നാട്ടിൽ തിരികെയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് അതാത് സർവകലാശാലകളിലേക്ക് മടങ്ങാൻ അടിയന്തരമായി സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എഫ്എംജിപിഎ സെക്രട്ടേറിയറ്റ് മാർച്ചും ഏകദിന നിരാഹാര സമരവും സംഘടിപ്പിച്ചു. വിദ്യാര്‍ഥികളുടെ ക്ലിനിക്കൽ പ്രാക്‌റ്റീസിന് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍റെ (എന്‍എംസി) അംഗീകാരം ലഭ്യമാക്കാന്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ ഇടപെടണമെന്നും ഇവർ ആവശ്യപ്പെടുന്നു.
ചൈനയിലെ മെഡിക്കൽ സര്‍വകലാശാലകളില്‍ നിന്നും തിരികെയെത്തിയ ഇവർ രണ്ടര വർഷമായി ഓൺലൈൻ വഴിയാണ് പഠനം. സർവകലാശാല നിർദേശപ്രകാരം ഓഫ്‌ലൈനായി നാട്ടിലെ സർക്കാർ, സ്വകാര്യ ക്ലിനിക്കുകളിൽ പ്രാക്‌റ്റിക്കല്‍ ക്ലാസുകളും മറ്റ് പരിശീലനങ്ങളും നേടുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് നാഷണൽ മെഡിക്കൽ കമ്മിഷന്‍റെ അംഗീകാരം ലഭിച്ചിട്ടില്ല.