തിരുവനന്തപുരം :സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പാർട്ടി ഓഫിസുകളിലും സ്ഥാപനങ്ങളിലും നാളെ(15-8-2022) ദേശീയ പതാക ഉയർത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. തുടർന്ന് ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ട് പാർട്ടി പ്രവർത്തകർ പ്രതിജ്ഞ എടുക്കും. എകെജി സെന്‍ററിൽ രാവിലെ 9 മണിക്ക് എസ് രാമചന്ദ്രൻപിള്ള പതാക ഉയർത്തും.
സ്വാതന്ത്ര്യദിനം ആഘോഷമാക്കാൻ മുന്നണികൾ ; എകെജി സെന്‍ററിലും കെപിസിസി ആസ്ഥാനത്തും ദേശീയ പതാക ഉയർത്തും - എകെജി സെന്‍ററിൽ ദേശീയ പതാക ഉയർത്തും
എകെജി സെന്‍ററിൽ രാവിലെ 9 മണിക്ക് എസ് രാമചന്ദ്രൻപിള്ളയും കെപിസിസി ആസ്ഥാനത്ത് രാവിലെ 10മണിക്ക് കെ.സുധാകരനും ദേശീയ പതാക ഉയർത്തും
സ്വാതന്ത്ര്യദിനം ആഘോഷമാക്കാൻ മുന്നണികൾ; എകെജി സെന്‍ററിലും കെപിസിസി ആസ്ഥാനത്തും ദേശീയ പതാക ഉയർത്തും
അതേസമയം സ്വാതന്ത്ര്യദിനം ഒരാഴ്‌ച നീണ്ടുനിൽക്കുന്ന പരിപാടികളോടെയാണ് കെപിസിസി ആഘോഷിക്കുക. പാര്‍ട്ടി ആസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷം രാവിലെ 10ന് നടക്കും. മുതിര്‍ന്ന നേതാക്കളായ എകെ ആന്‍റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ സാന്നിധ്യത്തില്‍ പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി ദേശീയ പതാക ഉയര്‍ത്തും.