തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഇനിയും കൂടുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ. കേസുകൾ കൂടുമെന്ന് നേരത്തെ പ്രതീക്ഷിച്ചതാണ്. ഈ സാഹചര്യം മുന്നിൽ കണ്ടാണ് കാര്യങ്ങൾ ആസൂത്രണം ചെയ്തതെന്നും മന്ത്രി പറഞ്ഞു. മറ്റിടങ്ങളിൽ നിന്നും സംസ്ഥാനത്ത് എത്തുന്നവർ സർക്കാർ നിർദ്ദേശങ്ങൾ കൃത്യമായി പിന്തുടർന്നാല്‍ മാത്രമെ ഗ്രാഫ് താഴ്ത്താൽ കഴിയുകയുള്ളു.
കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടുമെന്ന് ആരോഗ്യമന്ത്രി - KK Shylaja
മറ്റിടങ്ങളിൽ നിന്നും സംസ്ഥാനത്ത് എത്തുന്നവർ സർക്കാർ നിർദ്ദേശങ്ങൾ കൃത്യമായി പിന്തുടർന്നാല്‍ മാത്രമേ കൊവിഡ് കേസുകള്‍ കുറയ്ക്കാന്‍ സാധിക്കുകയുള്ളൂവെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ
ഹോം ക്വാറന്‍റൈനാണ് മറ്റു സംവിധാനങ്ങളെക്കാൾ നല്ലത്. ഇത് കേന്ദ്ര സർക്കാർ അംഗീകരിച്ചത് നല്ല കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ സംവിധാനങ്ങളെ അറിയിക്കാതെ പുറത്തു നിന്നും സംഘടനകൾ ആളുകളെ കൊണ്ടു വരുന്നത് അപകടകരമാണ്. ഇതിന് നിയമപരമായ ഇടപെടൽ ചിലപ്പോൾ വേണ്ടിവരും.
എന്നാൽ അത്തരത്തിലുള്ള ഇടപെടൽ ഒഴിവാക്കാൻ ശ്രമിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കണ്ണൂരിൽ വിവിധ രോഗങ്ങൾക്ക് ചികിത്സ തേടിയെത്തിയവരിൽ കോവിഡ് സ്ഥിരീകരിച്ചത് സമൂഹ വ്യാപനത്തെ തുടർന്നാണെന്ന് പറയാൻ കഴിയില്ലെന്നും ഇതു സംബന്ധിച്ച് വിദഗ്ദ പരിശോധനകൾ നടത്തുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു.