തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രേക്ഷകർക്ക് ഇഷ്‌ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് വ്യാഴാഴ്‌ച ആരംഭിയ്ക്കും. മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിങ്ങിനായി പരിഗണിക്കുന്നത്. മലയാള ചിത്രങ്ങളായ 'ആവാസവ്യൂഹം', 'നിഷിദ്ധോ', ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായ 'കൂഴങ്കള്‍' എന്നീ ചിത്രങ്ങളും മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.
അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും എസ്എംഎസ് വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും ഡെലിഗേറ്റുകൾക്ക് വോട്ട് ചെയ്യാം. എസ്എംഎസിലൂടെ വോട്ട് ചെയ്യുന്നതിന് IFFK < space > MOVIE CODE എന്ന ഫോർമാറ്റിൽ ടൈപ്പ് ചെയ്‌ത് 56070 എന്ന നമ്പറിലേക്കാണ് അയക്കേണ്ടത്. രണ്ട് ലക്ഷം രൂപയും പ്രശസ്‌തിപത്രവുമടങ്ങുന്ന പ്രേക്ഷക പുരസ്‌കാരം മേളയുടെ സമാപന സമ്മേളനത്തിൽ സമ്മാനിയ്ക്കും.
അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ചിത്രങ്ങൾ :അനറ്റോളിയൻ ലെപ്പേർഡ് (കോഡ് : IC001),കമീലിയ കംസ് ഔട്ട് റ്റു നൈറ്റ് (കോഡ് : IC002),ക്യാപ്റ്റൻ വോൾകൊനോഗോവ് എസ്കേപ്പ്ഡ് (കോഡ് : IC003),ക്ലാര സോള (കോഡ് : IC004),കോസ്റ്റ ബ്രാവ (കോഡ് : IC005),നിഷിദ്ധോ (കോഡ് : IC006)
ഐ ആം നോട്ട് ദി റിവർ ഝലം (കോഡ് : IC007),ലെറ്റ് ഇറ്റ് ബി മോർണിങ് (കോഡ് : IC008),മുറിന (കോഡ് : IC009),കൂഴങ്കള്‍ (കോഡ് : IC010),സുഖ്റ ആൻഡ് ഹെർ സൺസ് (കോഡ് : IC011),ആവാസവ്യൂഹം (കോഡ് : IC012),യൂ റിസെമ്പിൾ മീ (കോഡ് : IC013),യൂനി (കോഡ് : IC014)
നാളെ പ്രദര്‍ശനത്തിനെത്തുന്ന ചിത്രങ്ങള്‍
കൈരളി: 9.30 - 'അയാം നോട്ട് ദ് റിവര്‍ ഝലം', 11.45 - 'നിഷിദ്ധോ' , 3.00 - 'വെറ്റ് സാന്‍ഡ്', 6.00 - 'എ ന്യൂ ഓള്‍ഡ് പ്ലേ'
ശ്രീ: 9.45 - '24', 12.00 - 'യൂറോപ്പ', 3.15 - 'യുഗെറ്റ്‌സു', 6.15 - 'ഭാഗ്', 8.45 - 'അഡ്യൂ ഗോഡാഡ്'
കലാഭവന്‍: 9.45 - 'ബൂംബാ റൈഡ്', 12.15 - 'ദ് നോട്ട്', 3.15 - 'ഹോക്‌സ് മഫിന്‍', 6.15 - 'ലൈഫ് ഈസ് സഫറിങ് ഡെത്ത് ഈസ് സാല്‍വേഷന്‍', 8.45 - 'നിറയെ തത്തകളുള്ള മരം'
ടാഗോര്‍:9.00 - 'അംപാരോ, 11.30 - 'വെന്‍ പോംഗ്രനേറ്റ്‌സ് ഹൗള്‍', 3.30 - 'വെഞ്ചന്‍സ് ഈസ് മൈന്‍ ഓള്‍', 'അദേഴ്‌സ് പേ ക്യാഷ്', 6.00 - 'ദ് കിങ് ഓഫ് ഓള്‍ ദി വേള്‍ഡ്', 8.30 - 'ദ് സ്‌റ്റോറി ഓഫ് മൈ വൈഫ്'
നിശാഗന്ധി:6.30 - 'കംപാര്‍ട്ട്‌മെന്‍റ് നമ്പര്‍ 6', 9.00 - 'എ ടെയ്ല്‍ ഓഫ് ലവ് ആന്‍ഡ് ഡിസയര്‍'