കേരളം

kerala

ETV Bharat / city

കേരളം അഭിപ്രായ സ്വാതന്ത്ര്യത്തിന് വില കല്‍പ്പിക്കുന്ന നാട് : അനുരാഗ് കശ്യപ് - iffk 2022 latest news

രാഷ്ട്രീയ വിഷയങ്ങൾ സത്യസന്ധമായി അവതരിപ്പിക്കാൻ വർത്തമാനകാലത്തെ സംവിധായകർ ഭയപ്പെടുകയാണെന്ന് അനുരാഗ് കശ്യപ്

അനുരാഗ് കശ്യപ് കേരളം  ഐഎഫ്‌എഫ്‌കെ അനുരാഗ് കശ്യപ്  അനുരാഗ് കശ്യപ് ഐഎഫ്‌എഫ്‌കെ ഓപ്പണ്‍ ഫോറം  അനുരാഗ് കശ്യപ് അഭിപ്രായ സ്വാതന്ത്ര്യം  anurag kashyap on kerala  anurag kashyap iffk 2022 open forum  anurag kashyap latest news  iffk 2022 latest news  anurag kashyap on freedom of speech
അഭിപ്രായ സ്വാതന്ത്ര്യത്തിന് അംഗീകാരം നൽകുന്ന നാടാണ് കേരളം: അനുരാഗ് കശ്യപ്

By

Published : Mar 19, 2022, 10:33 PM IST

തിരുവനന്തപുരം: അഭിപ്രായ സ്വാതന്ത്ര്യത്തിന് വില കല്‍പ്പിക്കുന്ന നാടാണ് കേരളമെന്ന് പ്രശസ്‌ത സംവിധായകൻ അനുരാഗ് കശ്യപ്. ദേശീയ തലത്തിൽ നിന്നും വ്യത്യസ്‌തമാണ് കേരളത്തിലെ സ്ഥിതി. ഇന്ത്യയിൽ സിനിമയുടെ സ്വാതന്ത്ര്യം ഹനിയ്ക്കപ്പെടുകയാണ്. ദേശീയതയോ കേവലമായ ആക്ഷേപഹാസ്യമോ ആണ് സിനിമയ്ക്ക് പ്രമേയമാക്കുന്നത്.

ഓപ്പൺ ഫോറത്തിൽ അനുരാഗ് കശ്യപ് സംസാരിയ്ക്കുന്നു

Also read: IFFK 2022 | രണ്ട്‌ സഹോദരിമാരെ വേര്‍പിരിച്ച യു റിസെമ്പിള്‍ മീ

രാഷ്ട്രീയ വിഷയങ്ങൾ സത്യസന്ധമായി അവതരിപ്പിക്കാൻ വർത്തമാനകാലത്തെ സംവിധായകർ ഭയപ്പെടുകയാണെന്നും അനുരാഗ് കശ്യപ് പറഞ്ഞു. അന്താരാഷ്‌ട്ര ചലചിത്രമേളയിലെ ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേളയുടെ ആർട്ടിസ്റ്റിക് ഡയറക്‌ടര്‍ ബീനാ പോൾ, ജി.പി രാമചന്ദ്രൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ABOUT THE AUTHOR

...view details