തിരുവനന്തപുരം: അന്താരാഷ്ട്ര ഡോക്യുമെന്‍ററി - ഹ്രസ്വചിത്രമേളയിൽ പ്രതീക്ഷിച്ചതിലുമേറെ പങ്കാളിത്തമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മേള എത്തിയത് സിനിമയെ സ്നേഹിക്കുന്നവർക്ക് ആവേശമാണ്. കഴിഞ്ഞ വർഷം മേള ഇല്ലാതിരുന്നതിനാൽ രണ്ടു വർഷത്തെ ചിത്രങ്ങളിൽ നിന്ന് മികച്ചവ തെരഞ്ഞെടുക്കാനും ഇത്തവണ സാധിച്ചതായി കമൽ പറഞ്ഞു.
കൊവിഡ് കാലം ആയിരുന്നിട്ടു പോലും വളരെ മികച്ച സിനിമകൾ ഉണ്ടായത് പ്രതീക്ഷ നൽകുന്നു. മത്സര വിഭാഗത്തിൽ ഇന്ത്യൻ സിനിമകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും മികച്ച സിനിമകളും അതിഥികളും എത്തി. ഡോക്യുമെൻ്ററി - ഹ്രസ്വചിത്ര മേളയ്ക്കു പിന്നാലെ ഐഎഫ്‌എഫ്‌കെയുമെത്തുന്നത് ആവേശം വർധിപ്പിക്കും.