തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഐഎഎഫ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. എയര്‍ഫോഴ്സിന്‍റെ എഎൻ 32 വിഭാഗത്തില്‍പെട്ട വിമാനമാണ് എമര്‍ജൻസി ലാൻഡിങ് നടത്തിയത്. ശനിയാഴ്‌ച വൈകിട്ടാണ് സംഭവം.
സാങ്കേതിക തകരാര്‍; തിരുവനന്തപുരത്ത് എയര്‍ഫോഴ്‌സ് വിമാനം അടിയന്തരമായി ഇറക്കി - തിരുവനന്തപുരം എയര്‍ട്രാഫിക് കണ്‍ട്രോള്‍ റൂം
ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി ഇറക്കിയത്.
സാങ്കേതിക തകരാര്‍; തിരുവനന്തപുരത്ത് എയര്‍ഫോഴ്‌സ് വിമാനം അടിയന്തരമായി ഇറക്കി
വിമാനത്തിന്‍റെ ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് തിരുവനന്തപുരം എയര്‍ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയായിരുന്നു. പൈലറ്റ് ഉള്‍പ്പെടെയുള്ള എല്ലാ ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. മറ്റ് യാത്രകള്‍ക്ക് തടസം വരാതിരിക്കാൻ വിമാനം റണ്‍വേയില്‍നിന്ന് എയര്‍ഫോഴ്സിന്‍റെ ബേയിലേക്ക് നീക്കി.