കേരളം

kerala

ETV Bharat / city

ഭാര്യയെ 'തുറിച്ച് നോക്കിയെന്ന്' ആരോപിച്ച് യുവാക്കള്‍ക്ക് ക്രൂരമര്‍ദനം - യുവാക്കൾക്ക് നേരെ ക്രൂര മർദനം

തലസ്ഥാന നഗരിക്ക് സമീപം വെള്ളായണി - പെരിങ്ങമ്മലയിലാണ് സംഭവം. തങ്ങള്‍ നിരപരാധിയാണെന്ന് യുവാക്കള്‍

youth stared woman  Husband beats up youths  Neyyattinkara crime news  husband beat youth  the youth allegedly stare woman  Neyyattinkara husband beaten youth  youth stared woman  ഭാര്യയെ തുറിച്ച് നോക്കിയെന്ന് ആരോപണം  യുവാക്കളെ മർദിച്ച് ഭർത്താവ്  നെയ്യാറ്റിൻകര പെരിങ്ങമലയിൽ യുവാക്കൾക്ക് മർദനം  യുവാക്കൾക്ക് നേരെ ക്രൂര മർദനം  യുവാക്കൾ ഭാര്യയെ തുറിച്ച് നോക്കിയെന്ന് ആരോപണം
നെയ്യാറ്റിൻകരയിൽ ഭാര്യയെ തുറിച്ചു നോക്കിയെന്ന് ആരോപിച്ച് യുവാക്കളെ മർദിച്ച് ഭർത്താവ്

By

Published : Oct 1, 2021, 5:37 PM IST

Updated : Oct 1, 2021, 10:47 PM IST

തിരുവനന്തപുരം:വെള്ളായണിക്ക് സമീപം പെരിങ്ങമ്മലയിൽ ഭാര്യയെ തുറിച്ച് നോക്കിയെന്ന് ആരോപിച്ച് യുവാക്കളെ ക്രൂരമായി മർദിച്ചു. ബേക്കറിയിൽ സാധനം വാങ്ങാനെത്തിയ ദമ്പതികളിൽ, ഭാര്യയെ തുറിച്ച് നോക്കിയെന്നാരോപിച്ചാണ് ഭർത്താവ് യുവാക്കളെ മർദിച്ചത്. വെങ്ങാനൂർ സ്വദേശികളായ കൃഷ്‌ണ കുമാർ, അഖിൽ വിജയൻ എന്നിവരാണ് മർദനത്തിനിരയായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

കൃഷ്‌ണ കുമാറിന്‍റെ പല്ല് അടിച്ച് തെറിപ്പിക്കുകയും അഖിൽ വിജയന്‍റെ ചെവി അടിച്ചു പൊട്ടിക്കുകയുമായിരുന്നു. നാട്ടുകാർ എത്തി പ്രതിയെ പിടിച്ച് പൊലീസിൽ ഏൽപിച്ചെങ്കിലും വഴി മധ്യേ നേമം സ്റ്റേഷൻ പരിധിയിലല്ല, മറിച്ച് ബാലരാമപുരം സ്റ്റേഷൻ പരിധിയാണെന്ന് പറഞ്ഞ് അയാളെ പൊലീസ് ഇറക്കിവിട്ടെന്നും ആരോപണമുണ്ട്.

ഭാര്യയെ 'തുറിച്ച് നോക്കിയെന്ന്' ആരോപിച്ച് യുവാക്കള്‍ക്ക് ക്രൂരമര്‍ദനം
ഭാര്യയെ 'തുറിച്ച് നോക്കിയെന്ന്' ആരോപിച്ച് യുവാക്കള്‍ക്ക് ക്രൂരമര്‍ദനം

അതേ സമയം പ്രകോപനമില്ലാതെയാണ് തങ്ങളെ മർദിച്ചതെന്ന് യുവാക്കൾ ആരോപിച്ചു. യുവാക്കൾ നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബേക്കറിയിൽ നിന്ന് സുഹൃത്തിന്‍റെ ജന്മദിനത്തിൽ കേക്ക് വാങ്ങി ഇറങ്ങുമ്പോഴായിരുന്നു അപ്രതീക്ഷിത സംഭവമുണ്ടായതെന്ന് യുവാക്കൾ പറയുന്നു. സംഭവത്തിൽ കേളേശ്വരം സ്വദേശിയായ ഗിരീഷിനെതിരെ ബാലരാമപുരം പൊലീസ് കേസെടുത്തു.

ALSO READ:നിതിനയെ കൊന്നത് അമ്മയോട് സംസാരിച്ച് കഴിഞ്ഞയുടനെ; നടുക്കം മാറാതെ കുടുംബം

Last Updated : Oct 1, 2021, 10:47 PM IST

ABOUT THE AUTHOR

...view details