തിരുവനന്തപുരം: ലോട്ടറി വരുമാനത്തിൽ ഗണ്യമായ കുറവുണ്ടായതായിയെന്ന് ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ. സംസ്ഥാനത്ത് 4910 കോടി രൂപയായാണ് ലോട്ടറി വിൽപന കുറഞ്ഞത്. 2019ൽ 9972 കോടി രൂപയായിരുന്നു വിൽപന. വലിയ കുറവാണ് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ലോട്ടറി വിൽപനയിൽ വൻ കുറവെന്ന് ധനകാര്യമന്ത്രി - lottery sales in kerala
2019ൽ 9972 കോടി രൂപയുടെ ലോട്ടറി വിൽപന നടന്നുവെന്നും കൊവിഡിനെ തുടർന്ന് വൻ കുറവാണ് സംഭവിച്ചിരിക്കുന്നതെന്നും ധനകാര്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
സംസ്ഥാനത്ത് ലോട്ടറി വിൽപനയിൽ വൻ കുറവെന്ന് ധനകാര്യമന്ത്രി
നിലവിൽ മൂന്ന് ദിവസങ്ങളിലാണ് ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്ന പശ്ചാത്തലത്തിൽ ആറ് ദിവസവും ലോട്ടറി നറുക്കെടുപ്പ് നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി നിയമസഭയിൽ അറിയിച്ചു.
ALSO READ:സുധാകരൻ അഞ്ച് വര്‍ഷം തികച്ച് മന്ത്രിയാവാൻ കഴിയാത്ത ആള്‍: കെടി ജലീൽ
Last Updated : Aug 5, 2021, 3:35 PM IST