തിരുവനന്തപുരം: വിഴിഞ്ഞത്ത് മണ്ണിടിച്ചിലിനെ തുടര്‍ന്ന് വീടിന്‍റെ ഒരു ഭാഗം ഇടിഞ്ഞുവീണു. പീറ്ററിന്‍റെ വീടാണ് തകര്‍ന്നത്. തിങ്കളാഴ്‌ച രാവിലെയാണ് സംഭവം.
അപകടസമയത്ത് വീട്ടിലുള്ളവര്‍ ഇറങ്ങി ഓടിയതിനാല്‍ അപകടം ഒഴിവായി. പീറ്ററിന്‍റെ വീടിന് പിന്നിലെ കുന്നിടിഞ്ഞ് സമീപത്തെ നിർമാണ പ്രവർത്തനത്തിലിരുന്ന വീടിന്‍റെ പുറത്തുകൂടി വീഴുകയായിരുന്നു.
വിഴിഞ്ഞത്ത് മണ്ണിടിച്ചലില്‍ വീടിന്‍റെ ഒരു ഭാഗം ഇടിഞ്ഞു വീണു വിഴിഞ്ഞം ഒസാവിള കോളനിയിൽ നിരവധി വീടുകൾക്ക് വിള്ളലും മണ്ണിടിച്ചിലും ഉണ്ടായി. വിഴിഞ്ഞം ഡിപ്പോ റോഡിലെ ഒരു വീട് മണ്ണിടിച്ചിലിൽ നിലം പതിക്കാവുന്ന അവസ്ഥയിലാണ്. ഗംഗയാർ തോട് കരകവിഞ്ഞൊഴുകി കട കമ്പോളങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്.
Also read: ജലനിരപ്പ് ഉയരുന്നു; ഏഴ് ഡാമുകളിൽ റെഡ് അലർട്ട്