സംസ്ഥാനത്ത് ആറ് പുതിയ ഹോട്ട്സ്പോട്ടുകൾ - കേരള കൊവിഡ് വാര്‍ത്തകള്‍
ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 144 ആയി.
തിരുവനന്തപുരം: ഞായറാഴ്ച ആറ് സ്ഥലങ്ങളെക്കൂടി ഹോട്ട് സ്‌പോട്ടുകളാക്കിയതോടെ സംസ്ഥാനത്തെ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 144 ആയി. കണ്ണൂർ ജില്ലയിലെ അഞ്ച് സ്ഥലങ്ങളെ ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുത്തി. എരുവേശി, ഉദയഗിരി, മങ്ങാട്ടിടം, കുറ്റ്യാട്ടൂർ, എന്നിവയാണ് കണ്ണൂരിലെ പുതിയ ഹോട്ട് സ്പോട്ടുകൾ. പാലക്കാട് ജില്ലയിലെ കൊടുവായൂർ, വയനാട് ജില്ലയിലെ പനമരം എന്നിവയാണ് മറ്റ് ജില്ലകളിലെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച സ്ഥലങ്ങൾ. ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ ജാഗ്രതയുടെ ഭാഗമായി നിയന്ത്രണങ്ങൾ തുടരും.