കേരളം

kerala

ETV Bharat / city

മഴ ശക്‌തം: നാല് ജില്ലകളില്‍ ഇന്ന് അവധി - മൂന്ന് ജില്ലകളില്‍ നാളെ അവധി

ആലപ്പുഴ, തൃശൂര്‍, തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

മഴ ശക്‌തം: മൂന്ന് ജില്ലകളില്‍ നാളെ അവധി

By

Published : Oct 21, 2019, 11:46 PM IST

Updated : Oct 22, 2019, 3:08 AM IST

തിരുവനന്തപുരം: ശക്തമായ മഴയെത്തുടർന്ന് സംസ്‌ഥാനത്തെ നാല് ജില്ലകളില്‍ ഇന്ന് അവധി. വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാല്‍ മഴ ശക്തമായി തുടരുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നാല് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. ആലപ്പുഴ ജില്ലയില്‍ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും, അംഗൻവാടികൾക്കും കലക്‌ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, തിരുവനന്തപുരം ജില്ലകളിലെ അങ്കനവാടികൾ, പ്രൊഫഷണൽ കോളജുകൾ, സ്കൂളുകൾ (സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ ) എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

Last Updated : Oct 22, 2019, 3:08 AM IST

ABOUT THE AUTHOR

...view details