'പെന്‍ഷന്‍ പ്രായം ഉയര്‍ത്തണം'; ശമ്പള പരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ സർക്കാരിന് കൈമാറി - ശമ്പള പരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ സർക്കാരിന് കൈമാറി
പ്രവര്‍ത്തി ദിവസം ആഴ്‌ചയില്‍ 5 ദിവസം ആക്കണമെന്നും വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണമെന്നും കെ.മോഹന്‍ദാസ് അദ്ധ്യക്ഷനായ കമ്മീഷൻ ശുപാർശ ചെയ്‌തു.
'പെന്‍ഷന്‍ പ്രായം 57 ആക്കി ഉയര്‍ത്തണം'; 11-ാം ശമ്പള പരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ സർക്കാരിന് കൈമാറി
തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56ല്‍ നിന്ന് 57 വയസാക്കി ഉയര്‍ത്തണമെന്ന് 11-ാം ശമ്പള പരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ. സര്‍വ്വീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂര്‍ണ പെന്‍ഷന്‍ നല്‍കണമെന്നും പ്രവര്‍ത്തി ദിവസം ആഴ്‌ചയില്‍ 5 ആക്കി കുറയ്ക്കണമെന്നും കെ.മോഹന്‍ദാസ് അദ്ധ്യക്ഷനായ കമ്മിഷന്‍ മുഖ്യമന്ത്രിക്കു നല്‍കിയ ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു.
പ്രധാനപ്പെട്ട മറ്റ് ശുപാര്‍ശകള്‍ ഇവയാണ്
- പെന്‍ഷന്‍ പ്രായം 57 ആക്കി ഉയര്‍ത്തണം
- പ്രവര്‍ത്തി ദിവസം തിങ്കല്‍ മുതല്‍ വെള്ളി വരെ മാത്രം
- പ്രവൃത്തി സമയം രാവിലെ 9.30 മുതല്‍ 5.30 വരെ
- സര്‍വ്വീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് പൂര്‍ണ പെന്‍ഷന്‍ നല്‍കണം
- വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണം
- ആര്‍ജിത അവധി 30 ആക്കി കുറയ്ക്കണം
- പൊതു അവധി ദിനങ്ങള്‍ വര്‍ഷത്തില്‍ 12 ആക്കി കുറയ്ക്കണം
- പൊതു ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ആഘോഷങ്ങളുണ്ടെങ്കില്‍ മാത്രമേ പ്രാദേശിക അവധികള്‍ അനുവദിക്കേണ്ടതുള്ളൂ
- ഭരണ രംഗത്ത് കാര്യക്ഷമതയുണ്ടാക്കാന്‍ ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ ആവശ്യം അറിഞ്ഞ് പെരുമാറണം, ഉദ്യോഗസ്ഥര്‍ ജനങ്ങളോട് മര്യാദയോടെ പെരുമാറണം
- പി.എസ്.സി റിക്രൂട്ട്‌മെന്‍റ് കാര്യക്ഷമാക്കുകയും അതിവേഗം റിക്രൂട്ട്‌മെന്‍റ് പൂര്‍ത്തിയാക്കുകയും ചെയ്യുക
- പി.എസ്.സി അംഗങ്ങളുടെ എണ്ണം കുറയ്ക്കണം
- സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം കാലികമായി പരിഷ്‌കരിക്കുക
- സര്‍ക്കാര്‍-എയ്‌ഡഡ് സ്‌കൂളുകളിലെ നിയമന ഒഴിവുകള്‍ രണ്ടു പ്രധാന പത്രങ്ങളിലും വിദ്യാഭ്യാസ വകുപ്പിന്‍റെയും സ്‌കൂളിന്‍റെയും വെബ് സൈറ്റിലും പ്രസിദ്ധീകരിക്കണം
- ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്ന സമിതിയില്‍ മാനേജ്‌മെന്‍റ്, സര്‍ക്കാര്‍, യൂണിവേഴ്‌സിറ്റി പ്രതിനിധികള്‍ എന്നിവർ ഉണ്ടാകണം.