കേരളം

kerala

ETV Bharat / city

ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍; സംസ്ഥാനത്ത് ഇന്ന് ഉന്നതതലയോഗം - ലോക്ക് ഡൗണ്‍ കേരളം

സംസ്ഥാനത്ത് നഗരത്തിന് പുറത്തുള്ള കടകൾ ഇന്ന് മുതൽ തുറക്കും.

high level meeting kerala  lock down concession kerala  covid kerala lock down  cm pinarayi vijayan kerala  മുഖ്യമന്ത്രി പിണറായി വിജയന്‍  ലോക്ക് ഡൗണ്‍ കേരളം  ഹോട്ട്‌സ്‌പോട്ടുകള്‍ കോവിഡ് കേരള
ഉന്നതതലയോഗം

By

Published : Apr 26, 2020, 10:26 AM IST

തിരുവനന്തപുരം:ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം ഇന്ന് തീരുമാനമെടുത്തേക്കും. കേന്ദ്ര നിര്‍ദേശത്തിന് പിന്നാലെ സംസ്ഥാനത്ത് നഗരത്തിന് പുറത്തുള്ള കടകൾ ഇന്ന് മുതൽ തുറക്കും.

ഹോട്ട്‌സ്‌പോട്ടുകളിൽ ഇളവുകളില്ല. കടകൾ തുറക്കാമെന്ന കേന്ദ്ര നിർദേശത്തിന് പിന്നാലെയാണ് സംസ്ഥാനം ഉത്തരവ് നടപ്പാക്കുന്നത്. ഗ്രാമ മേഖലയിൽ മാളുകൾ ഒഴികെയുള്ളവ തുറക്കും. എന്നാൽ നഗര പരിധികളിൽ മാളുകളും മാർക്കറ്റ് കോംപ്ലക്‌സുകളിലെ കടകളും തുറക്കില്ല. മാസങ്ങളായി അടഞ്ഞു കിടക്കുന്ന കടകൾ തുറക്കുമ്പോൾ ഇന്ന് ശുചീകരണ പ്രവർത്തനങ്ങൾക്കാകും മുൻഗണന നൽകുക. തുറക്കുന്ന കടകളിൽ പരമാവധി അമ്പത് ശതമാനം ജീവനക്കാർ മാത്രമേ ഉണ്ടാകൂ. കടകളിലെ ജീവനക്കാർ മാസ്‌ക് ധരിക്കണമെന്നും ശാരീരിക അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം റസ്റ്റോറന്‍റുകള്‍ക്കും ബാർബർ ഷോപ്പുകൾക്കും തുറക്കാൻ അനുമതി ഇല്ല.

ABOUT THE AUTHOR

...view details