കേരളം

kerala

ETV Bharat / city

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഹെപ്പറ്റോളജി യൂണിറ്റ് - തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

കരള്‍ രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് പ്രത്യേകമായുള്ള ചികിത്സ ലഭ്യമാക്കുന്നതിനാണ് നടപടി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹെപ്പറ്റോളജി യൂണിറ്റ് ആരംഭിക്കുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഹെപ്പറ്റോളജി യൂണിറ്റ് ആരംഭിക്കാന്‍ ധാരണ

By

Published : Nov 2, 2019, 2:20 PM IST

തിരുവനന്തപുരം: കരള്‍ രോഗനിര്‍ണയവും ചികിത്സയും നടത്തുന്നതിനുള്ള ഹെപ്പറ്റോളജി യൂണിറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനം തുടങ്ങുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹെപ്പറ്റോളജി യൂണിറ്റ് ആരംഭിക്കുന്നത്. കരള്‍ രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് പ്രത്യേകമായുള്ള ചികിത്സ ലഭ്യമാക്കുന്നതിനാണ് ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗത്തിന്‍റെ കീഴില്‍ ഹെപ്പറ്റോളജി യൂണിറ്റ് ആരംഭിക്കുന്നത്. മെഡിക്കല്‍ കോളജിലെ കരള്‍മാറ്റിവയ്ക്കല്‍ ശസ്‌ത്രക്രിയ പുന:രാരംഭിക്കാനും ഈ യൂണിറ്റ് സഹായകമാകും.

പുതിയ യൂണിറ്റ് സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി ഒരു പ്രൊഫസര്‍ തസ്‌തികയും ഒരു അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്‌തികയും സൃഷ്‌ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായും മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. വിവിധ കരള്‍ രോഗങ്ങളുടെ നിര്‍ണയവും ചികിത്സയും നടത്തുന്ന പ്രത്യേക വിഭാഗമാണ് ഹെപ്പറ്റോളജി. ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗം ഒപിയില്‍ ചികിത്സ തേടുന്ന 50 മുതല്‍ 60 ശതമാനം പേരും ഐപിയില്‍ ചികിത്സിക്കുന്ന 75 മുതല്‍ 80 ശതമാനം പേരും കരള്‍ രോഗികളാണ്. ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ 90 ശതമാനം പേരും മരിക്കുന്നത് ഗുരുതര കരള്‍ രോഗം കാരണമാണ്. ഈ അവസ്ഥ പരിഗണിച്ചാണ് ഹെപ്പറ്റോളജി യൂണിറ്റ് ആരംഭിക്കുന്നത്. ഭാവിയില്‍ ഹെപ്പറ്റോളജി ഡിഎം കോഴ്സ് തുടങ്ങുന്നതിനും ഈ യൂണിറ്റ് സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ABOUT THE AUTHOR

...view details