കേരളം

kerala

ETV Bharat / city

ഞായറാഴ്‌ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

അടുത്ത മൂന്ന് ദിവസം ന്യൂനമർദം കൂടുതൽ ശക്തിപ്രാപിച്ചേക്കും.

മഴ വാര്‍ത്ത  കേരളം മഴ വാര്‍ത്ത  കേരളം മഴ  കനത്ത മഴ വാര്‍ത്ത  കനത്ത മഴ  അതിശക്തമായ മഴ വാര്‍ത്ത  ഓറഞ്ച് അലര്‍ട്ട് വാര്‍ത്ത  ഓറഞ്ച് അലര്‍ട്ട്  8 ജില്ല ഓറഞ്ച് അലര്‍ട്ട്  8 ജില്ല ഓറഞ്ച് അലര്‍ട്ട് വാര്‍ത്ത  ഞായറാഴ്‌ച മഴ വാര്‍ത്ത  മഴ കനക്കും വാര്‍ത്ത  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  യോല്ലോ അലര്‍ട്ട് വാര്‍ത്ത  rain updates  weather updates  heavy rainfall news  heavy rainfall  rain continues news  rain continues  kerala rain  kerala rain news  orange alert news  yellow alert news  yellow alert
സംസ്ഥാനത്ത് ഞായറാഴ്‌ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

By

Published : Nov 3, 2021, 5:52 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്‌ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്‌ച 6 ജില്ലകളിൽ ഓറഞ്ച് അലർട്ടും 5 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ബുധനാഴ്‌ച എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് വ്യാഴാഴ്‌ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഞായറാഴ്‌ച വരെ മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം അറബിക്കടലിൽ പ്രവേശിച്ചതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ലക്ഷദ്വീപിന് മുകളിലും തെക്കുകിഴക്കൻ അറബിക്കടലിലുമായാണ് ഇത് സ്ഥിതി ചെയ്യുന്നത്. അടുത്ത മൂന്ന് ദിവസം ന്യൂനമർദം കൂടുതൽ ശക്തിപ്രാപിച്ചേക്കും.

Also read: ജലനിരപ്പ്‌ ഉയര്‍ന്നു ; മുല്ലപ്പെരിയാറിൽ മൂന്ന്‌ ഷട്ടറുകൾ കൂടി തുറന്നു

ABOUT THE AUTHOR

...view details