തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടരും. പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ ഞായറാഴ്‌ചയും ഇടുക്കി, വയനാട് ജില്ലകളിൽ തിങ്കളാഴ്‌ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 7 സെൻ്റിമീറ്റർ മുതൽ 11 സെൻ്റിമീറ്റർ വരെ മഴ ലഭിച്ചേക്കും.
സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് - കേരളം ശക്തമായ മഴ തുടരും
പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് ഞായറാഴ്‌ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ തുറസായ സ്ഥലങ്ങളിൽ പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.