കേരളം

kerala

By

Published : May 19, 2020, 8:49 AM IST

ETV Bharat / city

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ശക്തമായ മഴക്ക് സാധ്യത

ഇടിമിന്നലോട് കൂടിയ മഴ  മഴ കേരളം  ഉംപുന്‍ കേരളത്തില്‍ മഴ  മൂന്ന് മണിക്കൂറില്‍ മഴ  heavy rainfall alert kerala  three hours rainfall in kerala  കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  യെല്ലോ അലർട്ട് കേരളം
കനത്ത മഴ

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ശക്തമായ മഴക്ക് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഉംപുന്‍ ചുഴലിക്കാറ്റിന്‍റെ പ്രഭാവമാണ് മഴക്ക് കാരണമായി കണക്കാക്കുന്നത് .

ABOUT THE AUTHOR

...view details