കേരളം

kerala

ETV Bharat / city

സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് - kerala heavy rainfall news

ശനിയാഴ്‌ച എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴ വാര്‍ത്ത  അതിതീവ്ര മഴ വാര്‍ത്ത  കേന്ദ്ര കാലാവസ്ഥ വകുപ്പ് വാര്‍ത്ത  മഴ മുന്നറിയിപ്പ് വാര്‍ത്ത  9 ജില്ല ഓറഞ്ച് അലര്‍ട്ട് വാര്‍ത്ത  ന്യൂനമര്‍ദ്ദ ചുഴി പുതിയ വാര്‍ത്ത  rain updates  weather updates  kerala rain news  kerala heavy rainfall news  orange alert news
സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

By

Published : Aug 28, 2021, 3:18 PM IST

തിരുവനന്തപുരം: ഇന്നും നാളെയും (ശനി, ഞായര്‍) സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ ചുഴി അടുത്ത 48 മണിക്കൂറിൽ കർണാടക, തമിഴ്‌നാട്, കേരള തീരങ്ങളിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടുന്നത്.

ശനിയാഴ്‌ച എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ട്
പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്‌ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ തിങ്കളാഴ്‌ച വരെ മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്.
Read more: കാലവർഷം കനക്കുന്നു ; സംസ്ഥാനത്ത് തിങ്കളാഴ്‌ചവരെ അതിശക്ത മഴ

ABOUT THE AUTHOR

...view details