കാലവര്‍ഷക്കെടുതി; തലസ്ഥാനത്തും ദുരിത്വാശ്വാസ ക്യാമ്പുകള്‍
ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ സൗകര്യമൊരുക്കാന്‍ വിവിധ സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി മേയര്‍ വി കെ പ്രശാന്ത്.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പലയിടങ്ങളിലും ശക്തമായ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ടെന്ന് മേയര്‍ വി കെ പ്രശാന്ത്. തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ട സാഹചര്യമാണ് നിലവില്‍ ഉള്ളത്. ജില്ലയിലെ പല പുഴകളും കരകവിഞ്ഞൊഴുകി തുടങ്ങി. ഏതൊക്കെ പ്രദേശത്താണ് ക്യാമ്പുകള്‍ തുറക്കേണ്ടതെന്ന് വില്ലേജ് ഓഫീസര്‍മാരും താഹസില്‍ദാറുമാരും പരിശോധിച്ച് വരികയാണ്. ഇതുമായി ബന്ധപ്പെട്ട് റവന്യു അധികൃതരുമായും ചര്‍ച്ച നടത്തി. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ സൗകര്യമൊരുക്കാന്‍ വിവിധ സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മേയര്‍ അറിയിച്ചു.