തിരുവനന്തപുരം: തലസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കനത്ത മഴയെത്തുടർന്ന് കുറ്റിച്ചൽ, കോട്ടൂർ അടക്കമുള്ള സ്ഥലങ്ങളില്‍ വെള്ളം കയറി. കിള്ളിയാറും ചിറ്റാറും കരകവിഞ്ഞ് ഒഴുകുകയാണ്. നഗരത്തിലെ തേക്കുംമൂട് ബണ്ട് കോളനിയിലെ വീടുകളിൽ വെള്ളം കയറി.
തലസ്ഥാനത്ത് കനത്ത മഴ; കരമനയാറിന്‍റെ തീരത്ത് ജാഗ്രത - നെയ്യാർ, അരുവിക്കര ഡാം
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നെയ്യാർ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ തുറന്നു
കനത്ത മഴ
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നെയ്യാർ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ തുറന്നു. അരുവിക്കര ഡാമിന്‍റെ അഞ്ചു ഷട്ടറുകളും ഒരു മീറ്റർ വീതവും നെയ്യാർ ഡാമിന്‍റെ നാലു ഷട്ടറുകൾ 1.25 മീറ്റര്‍ വീതവും ഒരു ഷട്ടർ ഒരു മീറ്ററും ഉയർത്തി. കരമനയാറിന്‍റെ തീരത്ത് താമസിക്കുന്നവർ ജഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു
Last Updated : May 22, 2020, 11:09 AM IST