കേരളം

kerala

ETV Bharat / city

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ ; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് - kerala rain latest news

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് വാര്‍ത്ത  സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ പുതിയ വാര്‍ത്ത  തിരുവനന്തപുരത്ത് റെഡ് അലര്‍ട്ട് വാര്‍ത്ത  heavy rain forecast in kerala today news  heavy rain continues in kerala news  red alert in five districts in kerala news  kerala rain latest news  എറണാകുളം റെഡ് അലര്‍ട്ട് വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ ; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

By

Published : May 14, 2021, 11:04 AM IST

Updated : May 14, 2021, 2:26 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ലക്ഷദ്വീപിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

Read more: ന്യൂനമർദം : കടലാക്രമണം രൂക്ഷമായതോടെ ആലപ്പുഴയിൽ അതീവ ജാഗ്രത

നാളെ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലെ അഞ്ച് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

അടുത്ത 12 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ധം അതിതീവ്ര ന്യൂനമര്‍ദ്ധമാകുമെന്നും 24 മണിക്കൂറിനുളളില്‍ ടൗട്ട ചുഴലിക്കാറ്റായി മാറുമെന്നാണ് നിലവിലെ വിലയിരുത്തല്‍. വടക്കന്‍ കേരളത്തിനും വടക്കന്‍ കര്‍ണ്ണാടകയ്ക്കും ഇടയില്‍ വച്ചാണ് അതിതീവ്ര ന്യൂനമര്‍ദ്ധം ചുഴലിക്കാറ്റായി രൂപപ്പെടുക. അതിനാല്‍ വടക്കന്‍ കേരളത്തിലാകും അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളത്. കേരളത്തില്‍ നേരിട്ട് ചുഴലിക്കാറ്റിന്‍റെ സഞ്ചാര പാതയില്ലാത്തതിനാല്‍ ശനിയാഴ്‌ചയോടെ ആശങ്ക ഒഴിയുമെന്നാണ് നിലവിലെ കണക്ക് കൂട്ടല്‍.

Read more: കേരളത്തില്‍ അതിതീവ്ര മഴയ്‌ക്ക് സാധ്യത: ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

Last Updated : May 14, 2021, 2:26 PM IST

For All Latest Updates

ABOUT THE AUTHOR

...view details