തിരുവനന്തപുരം:സംസ്ഥാന വ്യാപകമായി ഇന്ന് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇവിടെ 64 മില്ലീമീറ്റർ മുതൽ 115 മില്ലീമീറ്റർ വരെ ശക്തമായ മഴ പെയ്യാനാണ് സാധ്യത.സംസ്ഥാനത്ത് അഞ്ച് ദിവസം വരെ ശക്തമായ മഴയുണ്ടാകും.
സംസ്ഥാനത്ത് ഇന്ന് കനത്ത മഴ; നാലിടത്ത് യെല്ലോ അലര്‍ട്ട് - heavy rain in kerala news
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലർട്ട്
കനത്ത മഴ
ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മുപ്പത് മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത. തീരദേശ മേഖലകളിലും ശക്തമായ കാറ്റിനുള്ള സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.