തിരുവനന്തപുരം: കോട്ടൂർ അഗസ്ത്യ വനമേഖലയിലെ ആദിവാസി സെറ്റില്‍മെന്‍റുകളില്‍ മലവെള്ളപ്പാച്ചിൽ. കാര്യോട് കുമ്പിൾമൂട് തോട് കര കവിഞ്ഞ് ഒഴുകിയതോടെ പലയിടങ്ങളിലും വെള്ളം പൊങ്ങി. ആദിവാസി ഊരുകളും ചെറിയ ഗ്രാമങ്ങളും ഒറ്റപ്പെട്ടു. കോട്ടൂർ, ചപ്പാത്ത്, ഉത്തരംകോട്, കാരിയോട് പ്രദേശങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. നിരവധി വീടുകള്‍ വെള്ളത്തില്‍ മുങ്ങി. മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്രത്തിലും വെള്ളം കയറി. കുരുന്തരക്കോണം പ്രദേശത്ത് 25 വീടുകൾ ഒറ്റപ്പെട്ടു. വനത്തിനുള്ളിലെ ആദിവാസി ഊരുകൾ സുരക്ഷിതമാണെന്നാണ് വിവരം. വാഹന ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. വൈദ്യുതി ബന്ധം പൂർണമായും തകരാറിലായിരിക്കുകയാണ്. ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് നിരവധി പേരെ മാറ്റിപാർപ്പിച്ചു. കോട്ടൂർ വനമേഖലയിൽ മണിക്കൂറുകളോളം പെയ്ത മഴയെ തുടർന്നാണ് തോടുകൾ കരകവിഞ്ഞൊഴുകിയത്.
കോട്ടൂര്‍ വനമേഖലയില്‍ മലവെള്ളപ്പാച്ചില്‍ - heavy-rain-in-kottur-area
കോട്ടൂർ വനമേഖലയിൽ മണിക്കൂറുകളോളം പെയ്ത മഴയെ തുടർന്നാണ് തോടുകൾ കരകവിഞ്ഞൊഴുകിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റവന്യൂ അധികൃതർ.
കോട്ടൂര്‍ വനമേഖലയില്‍ മലവെള്ളപ്പാച്ചില്‍
ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി പോയവര്‍ വീടുകളില്‍ എത്തിച്ചേരാന്‍ സാധിക്കാതെ കുടുങ്ങിക്കിടക്കുകയാണ്. ഇരുപത്തിയഞ്ച് വർഷത്തിന് ശേഷമാണ് മലവെള്ളപ്പാച്ചിലില്‍ പ്രദേശത്ത് വെള്ളം കയറുന്നത്. കെഎസ് ശബരിനാഥന്‍ എംഎൽഎയും റനവ്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രദേശത്ത് ദുരിതാശ്വാസ ക്യാമ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റവന്യൂ അധികൃതർ പറയുന്നത്.