തിരുവനന്തപുരം: തൃശ്ശൂരില്‍ മങ്കി പോക്‌സ് ലക്ഷണങ്ങളോടെ യുവാവ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വിദേശത്തെ പരിശോധനയില്‍ തന്നെ ഇയാള്‍ക്ക് മങ്കി പോക്‌സ് സ്ഥിരീകരിച്ചിരുന്നു. ഇതിന്‍റെ റിപ്പോര്‍ട്ട് ബന്ധുക്കള്‍ക്ക് നല്‍കിയത് ഇന്നലെയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
മങ്കി പോക്‌സ് ലക്ഷണങ്ങളോടെ യുവാവ് മരിച്ച സംഭവം: വിദേശത്ത് വച്ച് രോഗം സ്ഥിരീകരിച്ചിരുന്നുവെന്ന് മന്ത്രി വീണ ജോർജ് - മങ്കി പോക്‌സ് തൃശൂര്‍ യുവാവ് മരണം
വിദേശത്ത് വച്ച് മങ്കി പോക്‌സ് സ്ഥിരീകരിച്ചതിന്‍റെ റിപ്പോര്‍ട്ട് യുവാവിന്‍റെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസമാണ് കൈമാറിയതെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു
മങ്കി പോക്‌സ് ലക്ഷണങ്ങളോടെ യുവാവ് മരിച്ച സംഭവം: വിദേശത്ത് വച്ച് രോഗം സ്ഥിരീകരിച്ചിരുന്നുവെന്ന് മന്ത്രി വീണ ജോർജ്
ജൂലൈ 21ന് കേരളത്തിലെത്തിയ യുവാവ് ചികിത്സ തേടിയത് 27നാണ്. ഇയാള്‍ ചികിത്സ തേടാന്‍ വൈകിയത് സംബന്ധിച്ച് അന്വേഷണം നടത്തും. മസ്‌തിഷ്‌ക ജ്വരവും കടുത്ത ക്ഷീണവും മൂലമാണ് ഇയാള്‍ ചികിത്സ തേടിയത്. യുവാവിന് മറ്റു രോഗങ്ങളുണ്ടായിരുന്നുവെന്ന് സംശയിക്കുന്നു. ഇയാളുടെ മരണം സംബന്ധിച്ച് അന്വേഷിക്കാന്‍ ഉന്നതതല സംഘത്തെ നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.