കേരളം

kerala

ETV Bharat / city

രണ്ടാം തരംഗം വൈകിയെത്തി, പോസിറ്റിവിറ്റി നിരക്ക് കണക്കാക്കാൻ ശാസ്ത്രീയ മാനദണ്ഡമെന്നും വീണ ജോർജ്

ടി.പി.ആറിനൊപ്പം മറ്റൊരു ശാസ്‌ത്രീയ മാനദണ്ഡം കൂടി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പരിഗണിക്കുന്നു. ആയിരം പേരില്‍ എത്രയാള്‍ക്ക് പുതുതായി രോഗം ബാധിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും പുതിയ നിയന്ത്രണങ്ങളെന്നും ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയില്‍ പറഞ്ഞു.

By

Published : Aug 4, 2021, 2:07 PM IST

health-minister-veena-george-kerala-covid-case-raise-positivity-rate-second-wave
രണ്ടാം തരംഗം വൈകിയെത്തി, പോസിറ്റിവിറ്റി നിരക്ക് കണക്കാക്കാൻ ശാസ്ത്രീയ മാനദണ്ഡമെന്നും വീണ ജോർജ്

തിരുവനന്തപുരം: കേരളത്തില്‍ 56 ശതമാനം പേര്‍ക്ക് ഇനിയും രോഗം ബാധിച്ചിട്ടില്ലാത്തതിനാല്‍ നമ്മുടെ ദൈനംദിന രോഗികളുടെ എണ്ണം മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഉയര്‍ന്നു നില്‍ക്കാനുള്ള സാദ്ധ്യത ഏറെയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാം തരംഗം അല്‍പ്പം താമസിച്ച് കേരളത്തില്‍ എത്തിയതിനാലാണിത്.

എന്നാലും മരണ നിരക്ക് കുറഞ്ഞ നിലയില്‍ നിലനിര്‍ത്തുന്ന കാര്യത്തിലും ഓക്‌സിജന്‍ വെന്‍റിലേറ്റര്‍ എന്നിവ രോഗികള്‍ക്ക് ലഭ്യമാക്കുന്ന കാര്യത്തിലും കേരളം ഇന്നും മെച്ചപ്പെട്ട നിലയിലാണ്. കൊവിഡ് മരണ നിരക്കിന്‍റെ അഖിലേന്ത്യ ശരാശരി 1.34 ശതമാനമാണെങ്കിലും കേരളത്തില്‍ ഇത് 0.50 ശതമാനമാണ്. കേരളത്തില്‍ ദശലക്ഷത്തില്‍ നടത്തുന്ന ടെസ്റ്റുകള്‍ അഥവാ ടെസ്റ്റ് പെര്‍ മില്യണ്‍ 7.93 ലക്ഷമാണ്. ദേശീയ ശരാശരിയാകട്ടെ വെറും 3.41 ലക്ഷം മാത്രവും.

also read:കൊവിഡ് നിയന്ത്രണം: കേരളത്തിന്‍റെ ശ്രമങ്ങൾ വിജയകരമെന്ന് വീണ ജോർജ്

സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായും സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിലുമാണ് കൊവിഡ് ചികിത്സ നടത്തുന്നത്. എന്നിരുന്നാലും കേരളത്തിന്‍റെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കേരളം 12.43 ശതമാനമാണ്. അഖിലേന്ത്യ തലത്തില്‍ ഇത് 6.73 ശതമാനം മാത്രമാണ്. നമ്മുടെ സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കണക്കാക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയുമാണ് ചെയ്യുന്നത്.

ഈ സാഹചര്യത്തില്‍ ടി.പി.ആറിനൊപ്പം മറ്റൊരു ശാസ്‌ത്രീയ മാനദണ്ഡം കൂടി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പരിഗണിക്കുന്നു. ആയിരം പേരില്‍ എത്രയാള്‍ക്ക് പുതുതായി രോഗം ബാധിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും പുതിയ നിയന്ത്രണങ്ങളെന്നും ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ABOUT THE AUTHOR

...view details