തിരുവനന്തപുരം: മലപ്പുറത്തെ എൺപത്തിയഞ്ചുകാരന്‍റെ മരണം കൊവിഡ് മരണമല്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ഇയാൾക്ക് രോഗം ഭേദമായിരുന്നു. മൂന്ന് തവണ നടത്തിയ കൊവിഡ് പരിശോധനയിലും ഫലം നെഗറ്റീവായിരുന്നു. നിരവധി ആരോഗ്യ പ്രശനങ്ങൾ ഇയാൾക്ക് ഉണ്ടായിരുന്നു. ഇതാണ് മരണ കാരണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
മലപ്പുറത്തെ മരണം കൊവിഡ് മൂലമല്ലെന്ന് ആരോഗ്യമന്ത്രി - കെ.കെ ശൈലജ വാര്‍ത്തകള്‍
മലപ്പുറത്ത് മരിച്ചയാള്‍ക്ക് നിരവധി ആരോഗ്യ പ്രശനങ്ങളുണ്ടായിരുന്നു. ഇതാണ് മരണ കാരണമായതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.
![മലപ്പുറത്തെ മരണം കൊവിഡ് മൂലമല്ലെന്ന് ആരോഗ്യമന്ത്രി health minister on malappuram death malappuram covid death latest news kk shyalaja latest news മലപ്പുറം കൊവിഡ് മരണം വാര്‍ത്തകള്‍ കെ.കെ ശൈലജ വാര്‍ത്തകള്‍ കൊവിഡ് വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6839960-thumbnail-3x2-mpm.jpg)
മലപ്പുറത്തെ മരണം കൊവിഡ് മൂലമല്ലെന്ന് ആരോഗ്യമന്ത്രി
മലപ്പുറത്തെ മരണം കൊവിഡ് മൂലമല്ലെന്ന് ആരോഗ്യമന്ത്രി
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം കീഴാറ്റൂർ സ്വദേശി ബീരാൻകുട്ടി (85) ഇന്ന് രാവിലെയാണ് മരിച്ചത്. ഇയാളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കുമെന്ന് മന്ത്രി അറിയിച്ചു. രോഗം ഭേദമായ സാഹചര്യത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള സംസ്കാരം ആവശ്യമില്ല. എന്നാൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് വളരെ കുറച്ച് ആളുകൾ മാത്രമെ പങ്കെടുക്കാൻ പാടുള്ളുവെന്നും മന്ത്രി പറഞ്ഞു.
Last Updated : Apr 18, 2020, 12:33 PM IST