കൊവിഡ് 19; ആറ്റുകാല്‍ പൊങ്കാല തടസപ്പെടില്ലെന്ന് ആരോഗ്യമന്ത്രി - കൊവിഡ് 19 വാര്‍ത്ത
ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കേണ്ട തരത്തിലുള്ള സാഹചര്യം കേരളത്തിലില്ല. അതുകൊണ്ടുതന്നെ ഒരു ഉത്സവങ്ങളേയും വൈറസ് വ്യാപനം ബാധിക്കില്ലെന്നും മന്ത്രി കെ.കെ ശൈലജ
![കൊവിഡ് 19; ആറ്റുകാല്‍ പൊങ്കാല തടസപ്പെടില്ലെന്ന് ആരോഗ്യമന്ത്രി aattukal pongala news covid 19 kerala news corona kerala news കൊറോണ വാര്‍ത്ത കൊവിഡ് 19 വാര്‍ത്ത ആറ്റുകാല്‍ പൊങ്കാല](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6314021-thumbnail-3x2-shyala.jpg)
കൊവിഡ് 19; ആറ്റുകാല്‍ പൊങ്കാല തടസപ്പെടില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തിന്‍റെ പേരില്‍ ആറ്റുകാല്‍ പൊങ്കാലക്കെത്തുന്ന വിശ്വാസികള്‍ ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കേണ്ട തരത്തിലുള്ള സാഹചര്യം കേരളത്തിലില്ല. അതുകൊണ്ടുതന്നെ ഒരു ഉത്സവങ്ങളേയും ഇത് ബാധിക്കില്ല. രോഗലക്ഷണമുള്ള ആളുകള്‍ ജനക്കൂട്ടത്തിനിടയില്‍ പോകാതെ ജാഗ്രത പാലിക്കണം. വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് ബാധിക്കുന്ന സാഹചര്യത്തില്‍ രണ്ടാംഘട്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു.
കൊവിഡ് 19; ആറ്റുകാല്‍ പൊങ്കാല തടസപ്പെടില്ലെന്ന് ആരോഗ്യമന്ത്രി