തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷം കടക്കുമ്പോൾ ജീവൻ്റെ വിലയുള്ള ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സെപ്റ്റംബർ 11 വരെ ആകെ രോഗികളുടെ എണ്ണം ഒരു ലക്ഷം ആയിരുന്നു. എന്നാൽ രണ്ട് മാസം കൊണ്ടാണ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷം കടന്നത്. അതുകൊണ്ടുതന്നെ കര്‍ശന ജാഗ്രത തുടരേണ്ട കാലമാണിത്.
ജീവന്‍റെ വിലയുള്ള ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി - shylaja covid warning
ആരിൽ നിന്നും കൊവിഡ് പകരുന്ന അവസ്ഥയാണ് ഇപ്പോഴുമുള്ളത്. തീർത്ഥാടന കാലത്തും തെരഞ്ഞെടുപ്പ് കാലത്തും ജാഗ്രതയിൽ അലംഭാവം പാടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ജീവന്‍റെ വിലയുള്ള ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
ജീവന്‍റെ വിലയുള്ള ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
തീർഥാടന കാലത്തും തെരഞ്ഞെടുപ്പ് കാലത്തും ജാഗ്രതയിൽ അലംഭാവം പാടില്ലെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. ആരിൽ നിന്നും കൊവിഡ് പകരുന്ന അവസ്ഥയാണ് ഇപ്പോഴുമുള്ളത്. അതുകൊണ്ടുതന്നെ ആരോഗ്യവകുപ്പിന്‍റെ മാർഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. മരണനിരക്ക് കുറഞ്ഞിരിക്കുന്നത് മാത്രമാണ് കേരളത്തിന്‍റെ ആശ്വാസം. എല്ലാവരും ജാഗ്രത പാലിച്ചാൽ കൊവിഡ് വ്യാപനം പിടിച്ചു നിർത്താൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.