കേരളം

kerala

ETV Bharat / city

"അത് സാങ്കേതിക പിഴവ്"; ഡോക്‌ടർമാർക്കെതിരെയുള്ള അതിക്രമങ്ങൾ അപലപനീയമെന്ന് ആരോഗ്യ മന്ത്രി - ആരോഗ്യ മന്ത്രി വീണ ജോർജ്

നിയമസഭയിൽ ഡോക്ടർമാർക്ക് എതിരായ അതിക്രമം ശ്രദ്ധയിൽ പെട്ടില്ലെന്ന പ്രസ്‌താവന സാങ്കേതിക പിഴവ് മൂലമാണെന്ന് മന്ത്രി വീണ്ടും വിശദീകരിച്ചു.

atrocities against doctors  atrocities against doctors news  Health Minister condemns atrocities against doctors  Health Minister veena george  atrocities against doctors veena george response  വിശദീകരണവുമായി വീണ ജോർജ്  അതിക്രമങ്ങൾ അപലപനീയം  അതിക്രമങ്ങൾ അപലപനീയമെന്ന് മന്ത്രി  ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള അതിക്രമം  ഡോക്‌ടർമാർക്കെതിരെയുള്ള അതിക്രമം  ആരോഗ്യ മന്ത്രി വീണ ജോർജ്  ഡോക്‌ടർമാർക്കെതിരെയുള്ള അതിക്രമങ്ങൾ അപലപനീയം
ഡോക്‌ടർമാർക്കെതിരെയുള്ള അതിക്രമങ്ങൾ അപലപനീയമെന്ന് ആരോഗ്യ മന്ത്രി

By

Published : Aug 12, 2021, 8:03 PM IST

Updated : Aug 12, 2021, 8:44 PM IST

തിരുവനന്തപുരം: ഡോക്‌ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും എതിരായ അതിക്രമങ്ങൾ അപലപനീയമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇത്തരം സംഭവങ്ങൾ ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയാത്തതാണ്. അക്രമ സംഭവങ്ങൾ ഉണ്ടാകുമ്പോൾ തന്നെ അതിനെതിരെ ശക്തമായി സഭയിലും പുറത്തും പറഞ്ഞിട്ടുണ്ട്. ആഭ്യന്തരവകുപ്പും ആരോഗ്യവകുപ്പും യോഗം ചേർന്ന് നടപടി ശക്തമാക്കിയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

എല്ലാ ആശുപത്രികളിലെയും കാഷ്വാലിറ്റിയിലും ഒപിയിലും നിർബന്ധമായി സെക്യൂരിറ്റി ജീവനക്കാർ ഉണ്ടാകണം. ഇവർ വിമുക്ത ഭടന്മാർ ആയിരിക്കണം. പുതുതായുള്ള എല്ലാ സെക്യൂരിറ്റി നിയമനങ്ങളും വിമുക്തഭടന്മാർ ആയിരിക്കണം. ഇതിനു പുറമേ ഓരോ ആശുപത്രികളിലും സെക്യൂരിറ്റി ഓഫീസർ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

"അത് സാങ്കേതിക പിഴവ്"; ഡോക്‌ടർമാർക്കെതിരെയുള്ള അതിക്രമങ്ങൾ അപലപനീയമെന്ന് ആരോഗ്യ മന്ത്രി

സിസിടിവി ക്യാമറകൾ സ്ഥാപിച്ച് പൊലീസ് എയ്ഡ്പോസ്റ്റുമായി ബന്ധിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ ഡോക്ടർമാർക്ക് എതിരായ അതിക്രമം ശ്രദ്ധയിൽ പെട്ടില്ലെന്ന പ്രസ്താവന സാങ്കേതിക പിഴവ് മൂലമെന്നും മന്ത്രി വ്യക്തമാക്കി.

നിയമസഭയിലെ വീണ ജോർജിന്‍റെ വിചിത്രവാദം

ഡോക്‌ടർമാർക്കെതിരായ അതിക്രമം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നായിരുന്നു നിയമസഭയിൽ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ചോദ്യത്തിനുള്ള മന്ത്രിയുടെ മറുപടി. ഡോക്‌ടർമാർക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ഇപ്പോഴത്തെ നിയമങ്ങള്‍ പര്യാപ്‌തമാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.

സംസ്ഥാനത്ത് ഡോക്‌ടർമാർക്കെതിരായ അതിക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിനിടെയാണ് വീണ ജോര്‍ജിന്‍റെ കടകവിരുദ്ധമായ പ്രതികരണം ഉണ്ടായത്. അതിക്രമങ്ങള്‍ തടയുന്നതിനായി പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുമെന്നും മന്ത്രി അറിയിച്ചിരുന്നു.

READ MORE:ഡോക്‌ടർമാർക്ക് നേരെയുള്ള അതിക്രമം : വിചിത്ര വാദത്തില്‍ വിശദീകരണവുമായി വീണ ജോർജ്

Last Updated : Aug 12, 2021, 8:44 PM IST

ABOUT THE AUTHOR

...view details