തിരുവനന്തപുരം:ഹെഡ് കോൺസ്റ്റബിൾ ബാബു കുമാർ വധശ്രമ കേസില്‍ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഇന്ന് വിധി പറയും. ഡിവൈ.എസ്.പി എം. സന്തോഷ് നായർ, സി.ഐ എസ്.വിജയൻ, വിനീഷ് എന്ന ജിണ്ട അനി, കണ്ടെയ്‌നർ സന്തോഷ് എന്ന സന്തോഷ് കുമാർ, പെന്‍റി എഡ്‌വിന്‍, പുഞ്ചിരി മഹേഷ് എന്ന മഹേഷ് എന്നിവരാണ് കേസിലെ പ്രതികൾ.
ഹെഡ് കോൺസ്റ്റബിൾ ബാബു കുമാർ വധശ്രമ കേസില്‍ വിധി ഇന്ന്
ഡിവൈ.എസ്.പിയും സി.ഐയും പ്രതിയായ കേസില്‍ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പറയുക
തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി
വിചാരണ സമയബന്ധിതമായി തീർക്കണമെന്ന് ഹൈക്കോടതി നിർദേശിച്ച കേസെന്ന പ്രത്യേകതയും ഇതിനുണ്ട്. 2011 ജനുവരി 11ന് രാവിലെ 10 മണിക്ക് ബാബു കുമാറിന്‍റെ കൊല്ലത്തെ വീടിന് മുമ്പിൽ വച്ച് ഒന്നാം പ്രതി വിനീഷ് ബൈക്കിൽ എത്തി കൊല്ലാന്‍ ശ്രമിച്ചെന്നാണ് സിബിഐ കേസ്. കേസിലെ ആറു പ്രതികളും മറ്റു ജില്ലക്കാരാണ്. അതിനാല്‍ കൊവിഡ് സാഹചര്യത്തില്‍ വിധി പറയുന്നത് മാറ്റിവെക്കുമോയെന്നത് വ്യക്തമല്ല.