തിരുവനന്തപുരം: നരേന്ദ്ര മോദിയെ എപ്പോഴും പൈശാചികവൽക്കരിക്കുന്നത് ഗുണം ചെയ്യില്ലെന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്‍റെ അഭിപ്രായത്തില്‍ തെറ്റില്ലെന്ന് വ്യക്തമാക്കി ശശി തരൂര്‍ എംപി. ജയറാം രമേശിനെ പിന്തുണച്ചതില്‍ മാപ്പ് പറയേണ്ട സാഹചര്യം ഇല്ലെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.
മോദി അനുകൂല പരാമര്‍ശം; മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും മാപ്പ് പറയേണ്ടതില്ലെന്നും തരൂര്‍ - ജയറാം രമേശിന് പിന്തുണ: മാപ്പു പറയേണ്ട ആവശ്യമില്ലെന്ന് ശശി തരൂര്‍
മോദി സര്‍ക്കാരിനെ വിമർശിക്കേണ്ട കാര്യങ്ങളില്‍ വിമർശിക്കണം. എന്നാല്‍ എല്ലാത്തിനും എല്ലാ സമയത്തും കുറ്റം പറയരുതെന്നും ശശി തരൂര്‍.
![മോദി അനുകൂല പരാമര്‍ശം; മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും മാപ്പ് പറയേണ്ടതില്ലെന്നും തരൂര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4227576-thumbnail-3x2-sashi.jpg)
ജയറാം രമേശിന് പിന്തുണ: മാപ്പു പറയേണ്ട ആവശ്യമില്ലെന്ന് ശശി തരൂര്‍
മോദി അനുകൂല പരാമര്‍ശം; മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും മാപ്പ് പറയേണ്ടതില്ലെന്നും ശശി തരൂര്‍
മോദി സര്‍ക്കാരിനെ വിമർശിക്കേണ്ട സമയത്ത് വിമർശിക്കണം. എന്നാല്‍ എല്ലാത്തിനും എല്ലാ സമയത്തും കുറ്റം പറയരുത്. എങ്കില്‍ മാത്രമേ മോദിക്കെതിരെയുള്ള പ്രതിപക്ഷത്തിന്‍റെ വിമര്‍ശനങ്ങൾക്ക് ജനങ്ങൾക്കിടയില്‍ വിശ്വാസ്യതയുണ്ടാകൂവെന്നും ശശി തരൂര്‍ പറഞ്ഞു. മോദി വീണ്ടും അധികാരത്തിലേറിയ സാഹചര്യത്തില്‍ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ചൂണ്ടിക്കാട്ടിയില്ലെങ്കിൽ ജനങ്ങൾ നമ്മുടെ അഭിപ്രായങ്ങൾക്ക് വില കല്‍പ്പിക്കില്ലെന്നും അധികാരത്തിൽ തിരിച്ചെത്താൻ തുറന്ന ചർച്ചകൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Last Updated : Aug 24, 2019, 12:57 PM IST