മലപ്പുറം: വാകപ്പൂക്കള്‍ കൊണ്ട് പരവതാനി തീർത്ത് മലപ്പുറം മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ. ഷോർണൂർ-നിലമ്പൂർ പാതയിലെ ഈ കാഴ്ച വസന്തം കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലിന്‍റേയും മനം കവര്‍ന്നു. മന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ സോഷ്യൽ മീഡിയയും ഏറ്റെടുത്തു. പ്രകൃതി അതിന്‍റെ മനോഹര രൂപത്തില്‍, കാല്‍പാദങ്ങള്‍ പതിഞ്ഞിരുന്ന പ്ലാറ്റ്‌ഫോമിലെ ഏകാന്തതയില്‍ പൂക്കള്‍ നിറയുമ്പോള്‍ എന്ന കുറിപ്പോടെ റെയില്‍വേ മന്ത്രാലയവും ചിത്രങ്ങള്‍ പങ്കുവച്ചു.
പരവതാനി വിരിച്ച് വാകപ്പൂക്കള്‍; ചുവപ്പണിഞ്ഞ് മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ - കേന്ദ്ര റെയിൽവേ മന്ത്രി പിയുഷ് ഗോയല്‍
പ്രകൃതി അതിന്‍റെ മനോഹര രൂപത്തില്‍, കാല്‍പാദങ്ങള്‍ പതിഞ്ഞിരുന്ന പ്ലാറ്റ്‌ഫോമിലെ ഏകാന്തതയില്‍ പൂക്കള്‍ നിറയുമ്പോള്‍ എന്ന കുറിപ്പോടെ റെയില്‍വേ മന്ത്രാലയവും ചിത്രങ്ങള്‍ പങ്കുവച്ചു.
മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ
രാജ്യത്തെ തന്നെ ഏറ്റവും മനോഹര റെയിൽവേ പാതകളിൽ ഒന്നാണ് നിലമ്പൂർ-ഷൊർണൂർ റെയിൽവേ പാത. ദൈർഘ്യം കുറഞ്ഞ ബ്രോഡ്ഗേജ് പാതയിലെ 66 കിലോമീറ്ററും ഇരുവശങ്ങളിലേക്കും തണൽ വിരിക്കുന്ന പച്ചത്തുരുത്ത് മനോഹര കാഴ്ചയാണ്. റെയിൽവേ ജീവനക്കാരനായ ഏലംകുളം സ്വദേശി ദീപക് ദേവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം മലപ്പുറം കലക്‌ടർ ജാഫർ മാലിക്കും പങ്കുവച്ചിരുന്നു. ഷൊര്‍ണൂരിനും നിലമ്പൂരിനും ഇടയില്‍ 14 ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ട്.
TAGGED:
gulmohar blooms kerala