തിരുവനന്തപുരം:സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സാമൂഹിക ആഘാത പഠനം തുടരാന്‍ നടപടി തുടങ്ങി സര്‍ക്കാര്‍. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശം തേടി. പഠനം തുടരാമെന്ന നിയമോപദേശമാണ് എജി നല്‍കിയിരിക്കുന്നത്. വിവിധ ജില്ലകളില്‍ പഠനം നടത്തുന്ന ഏജന്‍സികളെ കൊണ്ട് പഠനം തുടരാമെന്ന് അഡ്വക്കേറ്റ് ജനറല്‍ റവന്യൂ വകുപ്പിന് നിയമോപദേശം നല്‍കി.
ആറ് മാസത്തിനുള്ളില്‍ സാമൂഹിക ആഘാത പഠനം പൂര്‍ത്തിയാക്കണമെന്നായിരുന്നു ചട്ടം. എന്നാല്‍ ആറ് മാസമെന്ന കാലാവധി അവസാനിച്ചതിനാല്‍ പഠനം നിലച്ചപ്പോഴാണ് റവന്യൂ വകുപ്പ് നിയമോപദേശം തേടിയത്. ഏജന്‍സികളുടെ പ്രശ്‌നം കൊണ്ടല്ല പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്ന് എജി വിലയിരുത്തി.